താമരശ്ശേരി : മലയോരജനതയിൽ ആശങ്കപടർത്തി പട്ടാപ്പകൽ കാട്ടുപന്നിയുടെ ആക്രമണം പതിവാകുന്നു. ബുധനാഴ്ച രാവിലെ പത്തുമണിയോടെ ചുങ്കം-ബാലുശ്ശേരി റോഡിലെ ഗ്ലാസ് കടയിലേക്ക് ഓടിക്കയറിയ കാട്ടുപന്നി സ്ഥാപനത്തിലെ ഗ്ലാസുകൾ തകർത്തു.പന്നിയുടെ കുത്തേറ്റ് യുവാവിന് പരിക്കേൽക്കുകയും ചെയ്തു. ഓമശ്ശേരി അൽ ഇർഷാദ് ആർട്സ് ആൻഡ് സയൻസ് വിമൻസ് കോളേജ് അധ്യാപകൻ ഈങ്ങാപ്പുഴ പാലയ്ക്കാമറ്റത്തിൽ ലിജോ ജോസഫ് (33)നാണ് കാലിനും കൈക്കും പരിക്കേറ്റത്.
അരമണിക്കൂറിനുശേഷം ചുങ്കം കയ്യേലിക്കുന്നിലും കാട്ടുപന്നിയുടെ ആക്രമണമുണ്ടായി. പള്ളിക്കുപിന്നിലെ വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ജുബൈരിയ(34)യ്ക്കും മകൾ ഫാത്തിമ നജ(12)യ്ക്കും കാട്ടുപന്നിയുടെ ആക്രമണത്തിൽ കൈക്ക് പരിക്കേറ്റു.സാധനംവാങ്ങാനെത്തിയ ലിജോയെ ഇടിച്ചുതെറിപ്പിച്ചശേഷം കടയ്ക്കകത്തേക്ക് കയറിയ കാട്ടുപന്നി ഗ്ലാസും മറ്റുമായി കാൽലക്ഷത്തോളം രൂപയുടെ സാധനങ്ങൾ തകർത്തു. കാട്ടുപന്നിയുടെ പരാക്രമവും കടയിലുണ്ടായിരുന്ന മറ്റുള്ളവർ പരിഭ്രാന്തരായി ഓടുന്നതും സി.സി.ടി.വി.യിൽ പതിഞ്ഞിട്ടുണ്ട്റോഡിന് എതിർവശത്തെ ഒഴിഞ്ഞപറമ്പിൽനിന്ന് ഓടിയെത്തിയ കാട്ടുപന്നി ആക്രമണശേഷം അതേസ്ഥലത്തെ കാട്ടുപ്രദേശത്തേക്കുതന്നെ മടങ്ങുകയായിരുന്നു.തിരക്കേറിയ സംസ്ഥാനപാത മുറിച്ചുകടന്നാണ് കാട്ടുപന്നി കടയിലേക്ക് കയറിയതും അതേവേഗത്തിൽ തിരികെ മടങ്ങിയതും. ഈ സമയം റോഡിലൂടെ പോവുകയായിരുന്ന വാഹനയാത്രികർ ഭാഗ്യംകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്
Post a Comment