Apr 27, 2022

റോഡ് പണിയിൽ കടുത്ത അനാസ്ഥ: പരാതി നൽകി:


ജനങ്ങളുടെ ദുരിതത്തിന് വില കൽപ്പിക്കാതെ അധികൃതർ

കോടഞ്ചേരി : പൊതുമരാമത്ത് നിരത്തുകൾ വിഭാഗം താമരശ്ശേരി സെക്ഷൻ പരിധിയിൽ വരുന്ന
ഈങ്ങാപ്പുഴ -ഓമശ്ശേരി റോഡിന്റെ ഈങ്ങാപ്പുഴ മുതൽ കണ്ണോത്ത് വരെയുള്ള 6.1 കിലോമീറ്റർ റോഡിന്റെ പുനരുദ്ധാരണ  പ്രവർത്തികൾ പൂർത്തി യാക്കാത്തത് സംബന്ധിച്ചാണ് എന്റെ നാട് ജനകീയ കൂട്ടായ്മ പരാതിനൽകിയത്.  എഗ്രിമെന്റ് അതോറിറ്റിയായ സുപ്രണ്ടിംഗ് എഞ്ചിനിയർക്കും, നിർമ്മാണ ചുമതലയുടെ ഏകോപനം നടത്തേണ്ട എക്സിക്യൂട്ടീവ് എഞ്ചിനിയറെയും നേരിൽ കണ്ടാണ് പരാതി നൽകിയതെന്ന് സംഘടനയുടെ പ്രസിഡന്റ്‌ യു. ടി ഷാജു
ഉപ്പന്മാക്കൽ പറഞ്ഞു.

എഗ്രിമെന്റ് നമ്പർ SE(K)
62/2019-20 ആയി 10-07-2019 തിയ്യതി 
നാഥ് കൺസ്ട്രക്ഷൻസ്
ആണ് പ്രവർത്തി ഏറ്റെടുത്തത്. പൂർത്തികരണ കലാവധി 9-മാസമായിരുന്നു. 19-07-2019 തിയ്യതി സൈറ്റ് കരാറുകാരന് കൈമാറുകയും ചെയ്തു.  എന്നാൽ കാലവധി സമയം കഴിഞ്ഞ് 23-മാസം
ആയിട്ടും റോഡ് പണി പകുതി പോലും പുർത്തിയായിട്ടില്ല.
പ്രദേശത്തെ 7സ്കൂളുകളിലും ഗവണ്മെന്റ് കോളേജിലും പഠിക്കുന്ന നിരവധി കുട്ടികൾ യാത്ര ചെയ്യുന്ന റോഡാണിത്.
കോടഞ്ചേരി, പുതുപ്പാടി പഞ്ചായത്ത് ഓഫീസുമായും മറ്റ്  നിരവധി സർക്കാർ ഓഫീസുകളുമായും നിരന്തരം ബന്ധപ്പെടുന്ന നുറ് കണക്കിനാളുകൾ കഴിഞ്ഞ 33-മാസങ്ങളായി തീരാ
ദുരിതമനുഭവിക്കുകയാണ്.

 അകാരണമായി പ്രവർത്തി നീട്ടിക്കൊണ്ടുപോകുന്ന കരാറുകാരനെതിരെ ഒരു നോട്ടീസ് പോലും അയക്കാതെയും, ഫൈൻ ഈടാക്കാതെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കരാർ കാലവധി വീണ്ടും 31-12-2020 വരെ നീട്ടികൊടുക്കുകയാണ്
ചെയ്തതെന്ന് വിവരാവകാശ രേഖകളിൽ നിന്ന് വ്യക്തമാകുന്നു.
മാത്രമല്ല സപ്ലിമെന്ററി എഗ്രിമെന്റ്  കാലയളവിലും റോഡിൽ കാര്യമായി ഒരു പ്രവർത്തിയും ചെയ്യാതിരുന്ന കരാറു
കാരനെതിരെ നോട്ടീസുകളൊന്നും അയക്കാത്തിരുന്നത് കരാറുകാരനും ഉദ്യോഗസ്ഥരും തമ്മിലുള്ള വഴിവിട്ട ബന്ധത്തിന് തെളിവായി വിവരാവകാശ രേഖകളുടെ അടിസ്ഥാനത്തിൽ സംഘടന വ്യക്തമാക്കുന്നു.

PWD മാന്വൽ പ്രകാരം
ഇപ്പോൾ കരാർ റദ്ദായിട്ട്
13-മാസങ്ങൾ കഴിഞ്ഞിരിക്കുകയാണ്.  25-03-2022തിയ്യതി നൽകിയ വിവരാവകാശ അപേക്ഷയിൽ കരാർ കാലാവധി പുതുക്കിയത്  ആവശ്യപ്പെട്ടു കൊണ്ടുള്ള ചോദ്യത്തിന് 21-04-22 തിയ്യതി നൽകിയ മറുപടിയിൽ 30-12-2020 തിയ്യതി വരെമാത്രം കാലവധി നീട്ടി നൽകികൊണ്ടുള്ള സപ്ലിമെന്ററി എഗ്രിമെന്റിന്റെ കോപ്പിയാണ്  നൽകിയിട്ടുള്ളത്.  എഗ്രിമെന്റിൽ പോലും ഉദ്യോഗസ്ഥർ ഗുരുതരമായ വീഴ്ച്ച വരുത്തുകയും കരാറുകാരനെ വഴിവിട്ട് സഹായിക്കുകയും ചെയ്തുവെന്നത് കൂടുതൽ തെളിവായി സംഘടന ചൂണ്ടിക്കാട്ടുന്നു.

കോഴിക്കോട് ജില്ലയിൽ
തന്നെ പ്രസ്തുത കരാർ
കമ്പനി ഏറ്റെടുത്തു നടത്തുന്ന 5-ലധികംപ്രവർത്തികളുണ്ട്. ഈ പ്രവർത്തികളെല്ലാം  കലാവധിയും  കഴിഞ്ഞ് 2 ഉം 3 ഉം ഇരട്ടി
സമയം കഴിഞ്ഞിട്ടും പുർത്തിയാക്കാതെ വലിയ രീതിയിൽ ജനങ്ങൾക്ക് പ്രയാസമുണ്ടാക്കിയിരിക്കുകയാണ്. ഗുണനിലവാരം പാലിക്കാതെയും
എസ്‌റ്റിമെറ്റുമായി യാതൊരു ബന്ധവുമില്ലാതെയുമാണ് നാഥ് കമ്പനി KIIFB ധനസഹായത്തോടെ നിർമ്മിക്കുന്ന റോഡ്
പ്രവർത്തികൾ പോലും
ചെയ്യുന്നതെന്ന് പൊതുവെ ആക്ഷേപമുണ്ട്.

 അഗസ്ത്യമുഴി കൈതപ്പൊയിൽ റോഡ് ഏറ്റെടുത്ത് കഴിഞ്ഞ നാലുവർഷമായി ജനങ്ങളെ ദുരിതത്തിലാക്കുന്ന കമ്പനി തന്നെയാണ് ഈ റോഡും പണിയാതെ ജനങ്ങളെ ദുരിതത്തിലാക്കുന്നത്.

പൊതുമരാമത്ത് പ്രവർത്തിയായ തിരുവമ്പാടി മണ്ഡലത്തിലെ മണ്ടാം കടവ് റോഡിന്റെ പ്രവർത്തി കാലവധി 6-മാസമായിരുന്നു കാലവധി കഴിഞ്ഞ് 2-മാസമായപ്പോഴേക്കും
കരാറുകാരനെ ടെർമിനെറ്റ് ചെയ്ത ഉദ്യോഗസ്ഥർ കരാർ കാലവധി കഴിഞ്ഞ് 23-മാസം കൂടി കഴിഞ്ഞിട്ടും പ്രമുഖ 
കൺസ്ട്രക്ഷൻസിനെതിരെ നടപടിഎടുക്കാത്തത്
എന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ല എന്നും ജനകീയ കൂട്ടായ്മ പറയുന്നു.

ചില ഉദ്യോഗസ്ഥരും,  കരാറുകരനും തമ്മിൽ നടത്തുന്ന ക്രമക്കേടുകൾ കേരള ഹൈക്കോടതിയുടെ സമക്ഷത്തിങ്കൽ കൊണ്ടുവരാനും  ജനങ്ങളുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണാനും തീരുമാനിച്ചതായി സംഘടനയുടെ പ്രസിഡന്റ്  പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only