Apr 16, 2022

സ​ന്തോ​ഷ്‌ ട്രോഫി:കേരളത്തിനുവേണ്ടി തിരുവമ്പാടിയുടെ അഭിമാനതാരം നൗഫൽ ഇന്ന് ബൂട്ടണിയും


തി​രു​വ​മ്പാ​ടി: സ​ന്തോ​ഷ്‌ ട്രോ​ഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ പോരാട്ടങ്ങൾക്ക് ഇന്ന്  മലപ്പുറത്ത് തുടക്കമാകുമ്പോൾ തിരുവമ്പാടിയിലെ ഫുട്ബോൾ പ്രേമികൾ ആവേശത്തിലാണ്.

മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ ഇന്ന് കേരളത്തിന് വേണ്ടി ബൂട്ട് അണിഞ്ഞ് മധ്യനിരയിൽ തിരുവമ്പാടിയുടെ അഭിമാനതാരം പി.​എ​ൻ. നൗ​ഫ​ലുമുണ്ടാകും.
രാജസ്ഥാനാണ് കേരളത്തിന്റെ ആദ്യ എതിരാളികൾ രാത്രി എട്ടു മണിക്കാണ് മത്സരം ആരംഭിക്കുന്നത്.
ഗ്രാ​മ​ത്തി​ന്റെ അ​സൗ​ക​ര്യ​ങ്ങ​ൾ​ക്കും പ​രി​മി​തി​ക​ൾ​ക്കു​മി​ട​യി​ലാ​യി​രു​ന്നു നൗ​ഫ​ൽ പ​ന്ത് ത​ട്ടി താ​ര​മാ​യി വ​ള​ർ​ന്ന​ത്.

തി​രു​വ​മ്പാ​ടി കോ​സ്മോ​സ് ക്ല​ബി​നും ആ​ഹ്ലാ​ദ​വേ​ള​യാ​ണി​ത്. കോ​സ്മോ​സ് ക്ല​ബി​ലെ 2009ലെ ​പ​രി​ശീ​ല​ന ക്യാ​മ്പി​ലൂ​ടെ​യാ​ണ് നൗ​ഫ​ൽ മൈ​താ​ന​ത്ത് കാ​ൽ​പ​ന്ത് ത​ട്ടി തു​ട​ങ്ങി​യ​ത്. എ​ട്ടാം വ​യ​സ്സി​ൽ തി​രു​വ​മ്പാ​ടി ഹൈ​സ്കൂ​ൾ മൈ​താ​നി​യി​ൽ പ​രി​ശീ​ല​നം തു​ട​ങ്ങി.

ഏ​ഴ് വ​ർ​ഷം കോ​സ്മോ​സ് ക്ല​ബി​നാ​യി പ്രാ​ദേ​ശി​ക ടൂ​ർ​ണ​മെ​ന്റു​ക​ൾ​ക്കാ​യി മൈ​താ​ന​ത്തി​റ​ങ്ങി. കോ​സ്മോ​സ് ക്ല​ബി​ലെ കെ.​എ​ഫ്. ഫ്രാ​ൻ​സി​സാ​യി​രു​ന്നു ആ​ദ്യ പ​രി​ശീ​ല​ക​ൻ.

മ​ല​യോ​ര​ത്തെ പ്രാ​ദേ​ശി​ക ക്ല​ബി​ലൂ​ടെ ക​ളി​ച്ച് വ​ള​ർ​ന്ന താ​രം സ​ന്തോ​ഷ് ട്രോ​ഫി കേ​ര​ള ടീ​മി​ലെ​ത്തി​യ​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് കോ​സ്മോ​സ് ക്ല​ബ് ര​ക്ഷാ​ധി​കാ​രി കെ. ​മു​ഹ​മ്മ​ദാ​ലി പ​റ​ഞ്ഞു.

സ​ബ് ജൂ​നി​യ​ർ ഇ​ന്ത്യ ടീ​മി​ലെ താ​ര​മാ​യി​രു​ന്നു നൗ​ഫ​ൽ. കേ​ര​ള പ്രീ​മി​യ​ർ ലീ​ഗി​ൽ സെ​മി​ഫൈ​ന​ലി​ലെ​ത്തി​യ ബാ​സ്കോ ഒ​തു​ക്കു​ങ്ങ​ലി​ന്റെ മി​ഡ്ഫീ​ൽ​ഡ​റാ​യി​രു​ന്നു. ചേ​ലേ​മ്പ്ര എ​ൻ.​എ​ൻ .എം.​എ​ച്ച്.​എ​സ്.​എ​സി​ൽ പ​ഠി​ക്കു​മ്പോ​ൾ സു​ബ്ര​തോ ക​പ്പി​ലും ക​ള​ത്തി​ലി​റ​ങ്ങി.

ഗോ​കു​ലം എ​ഫ്.​സി​യു​ടെ ജൂ​നി​യ​ർ ടീ​മി​ലും ക​ളി​ച്ചു. സം​സ്ഥാ​ന സീ​നി​യ​ർ ചാ​മ്പ്യ​ൻ​ഷി​പ്പ് നേ​ടി​യ ജി​ല്ല ടീ​മി​ലും പ​ന്ത് ത​ട്ടി. സ​ന്തോ​ഷ് ട്രോ​ഫി ടീ​മി​ൽ ഇ​ടം നേ​ടാ​നാ​യ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നു പി.​എ​ൻ. നൗ​ഫ​ൽ പ​റ​ഞ്ഞു. തി​രു​വ​മ്പാ​ടി പു​ത്ത​ൻ​വീ​ട്ടി​ൽ നൗ​ഷാ​ദ് - ജ​മീ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only