Apr 12, 2022

മെഡി. കോളജിൽ എക്സ്​റേ നിരക്ക്​ കൂട്ടി


കോഴിക്കോട്​: മെഡിക്കൽ കോളജ്​ ആശുപത്രിയിൽ എക്സ്​റേ​ നിരക്ക്​ വർധിപ്പിച്ചു. 80 രൂപയിൽനിന്ന്​ 100 രൂപയായാണ്​ നിരക്ക്​ വർധിപ്പിച്ചത്​. 

അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികളും എക്സ്​റേക്ക്​ ഈ തുക അടക്കണം. ഒരാഴ്ചയായി തുക വർധിപ്പിച്ചിട്ട്​. അത്യാഹിത വിഭാഗത്തിൽ എത്തുന്ന ഒരുവിധം രോഗികൾക്കെല്ലാം ഡോക്ടർമാർ എക്​സ്​റേ എഴുതാറുണ്ട്​
ഫിലിം വാങ്ങാതെ എക്സ്​റേ ഡോക്ടർമാർക്ക്​ കാണാനായി വർഷങ്ങൾക്കുമുമ്പ്​ തന്നെ കമ്പ്യൂട്ടർ സംവിധാനം ഒരുക്കിയിരുന്നു. എക്സ്​റേ എടുത്താൽ കമ്പ്യൂട്ടർ മോണിറ്റർ വഴി ഡോക്ടർമാർക്ക്​ കാണാനുള്ള സൗകര്യമാണ്​ ഉണ്ടായിരുന്നത്​.
അതിനാൽ, അഡ്​മിഷൻ വേണ്ടവർ മാത്രം പണം അടച്ചാൽ മതിയായിരുന്നു. എന്നാൽ, കമ്പ്യൂട്ടർ സംവിധാനം തുടങ്ങി മാസങ്ങൾക്കുള്ളിൽ അത്​ പ്രവർത്തനരഹിതമായി. അതോടെ എല്ലാ രോഗികളും എക്സ്​റേ ഫിലിം എടുക്കേണ്ടിവന്നു. 

എക്സ്റേയിൽ മറ്റ്​ കുഴപ്പങ്ങളൊന്നുമില്ലാത്തവരും ഫിലിം വാങ്ങാൻ നിർബന്ധിതരാവുകയാണ്​. എക്സ്റേക്ക്​ കൂടുതൽ പണം നൽകുന്നതിനെക്കാൾ ബുദ്ധിമുട്ടാണ്​ പണം അടക്കാൻ വരിനിൽക്കുന്നതെന്ന്​ രോഗികളുടെ ബന്ധുക്കൾ പറയുന്നു.
ഇതുമൂലം അത്യാഹിത വിഭാഗത്തിൽ വരുന്ന കേസുകൾ പണമടക്കാൻ മണിക്കൂറുകൾ കാത്തുനിൽക്കേണ്ടി വരുന്നു​. അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികൾക്കാണെങ്കിൽ അടിയന്തര ചികിത്സക്കുപോലും എക്സ്​റേ, സ്കാനിങ്​ ഫലങ്ങൾ ലഭിക്കേണ്ടതിനാൽ ചികിത്സപോലും വൈകുന്ന അവസ്ഥയാണുള്ളത്​. മോണിറ്ററിലൂടെ എക്​സ്​റേ കാണാൻ സാധിക്കുന്ന കമ്പ്യൂട്ടർ സംവിധാനം പ്രവർത്തന സജ്ജമാക്കിയാൽ രോഗികൾക്ക്​ പെട്ടെന്ന്​ ചികിത്സ ലഭിക്കുമെന്ന്​ മാത്രമല്ല, എക്​സ്​റേക്കും മറ്റും പണമടക്കേണ്ടിയും വരില്ല.

ആശുപത്രിയിൽ അഡ്​മിഷൻ വേണ്ടാത്ത എല്ലാ രോഗികളുടെയും എക്സ്​​റേ ഇത്തരത്തിൽ കണ്ട്​ ഡോക്ടർമാർക്ക്​ ചികിത്സ തീരുമാനിക്കാമായിരുന്നു. അഡ്​മിഷൻ ആവശ്യമുള്ള രോഗികൾക്ക്​ മാത്രമാണ്​ എക്സ്​റേ ഫിലിം എടുക്കേണ്ടിവന്നിരുന്നത്​. 

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only