കോഴിക്കോട്: കല്ലായിയിൽ സ്വകാര്യബസിനടിയിൽ പെട്ട് സ്കൂട്ടർ യാത്രികൻ മരിച്ചു. പയ്യാനക്കൽ കുറ്റിക്കാട്നിലം പറമ്പ് പി. റഷീദ് (45) ആണ് മരിച്ചത്.
കല്ലായി പാലത്തിനും പ്രീമിയർ സ്റ്റോപ്പിനും ഇടയിൽ വ്യാഴാഴ്ച രാവിലെ 11നാണ് അപകടം.
നഗരത്തിൽനിന്ന് വീട്ടിലേക്ക് വരുകയായിരുന്ന റഷീദിന്റെ സ്കൂട്ടറിൽ ഉരസിയാണ് ബസ് മറികടന്നത്. ഇതോടെ നിയന്ത്രണം വിട്ട സ്കൂട്ടർ റോഡരികിലേക്ക് മറിഞ്ഞു. തെറിച്ചു വീണ റഷീദിന്റെ തലയിലൂടെ ബസിന്റെ പിൻ ചക്രം കയറി തൽക്ഷണം മരിച്ചു.
ഷാർജയിൽ ജോലി ചെയ്യുന്ന ഇദ്ദേഹം നോമ്പ് അവധിയിലാണ് നാട്ടിലെത്തിയത്. ചെറിയ പെരുന്നാൾ കഴിഞ്ഞ് തിരിച്ചു പോകാൻ ഒരുങ്ങിയതായിരുന്നു. അബൂബക്കർ- നബീസ ദമ്പതികളുടെ മകനാണ്.
ഭാര്യ: ഹുസ്ബിദ. മക്കൾ: ആയിശ റിഫ, റിനൂഫ്ഷാൻ, റിസ് വ ജന്ന, റോഷൻ അഷ്താജ്. സഹോദരങ്ങൾ: ജാഫർ, ഫിറോസ് , ഹാരിസ്, ഖബറടക്കം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് മത്തോട്ടം ഖബർസ്ഥാൻ പള്ളിയിൽ.
Post a Comment