ബംഗളൂരു : മസ്ജിദുകളിൽ ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി കർണാടക. നിശ്ചിത ഡെസിബലിന് മുകളിൽ ഉച്ചഭാഷിണിയിലൂടെ അസാൻ വായിക്കരുതെന്ന് മസ്ജിദുകൾക്ക് നിർദ്ദേശം നൽകി. മസ്ജിദുകളിൽ ഉച്ചഭാഷിണികളുടെ ഉപയോഗം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധ മേഖലകളിൽ നിന്നും ആളുകൾ രംഗത്തുവരുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് നിർദ്ദേശം.
നിലവിൽ ബംഗളൂരുവിലെ മസ്ജിദുകൾക്കാണ് ഉച്ചഭാഷിണിയുടെ ശബ്ദം നിശ്ചിത ഡെസിബലിന് മുകളിൽ പാടില്ലെന്ന നിർദ്ദേശം നൽകിയിരിക്കുന്നത്. സർക്കാരിന്റെ നിർദ്ദേശ പ്രകാരം ബംഗളൂരു പോലീസ് കമ്മീഷണർ ആണ് നിർദ്ദേശം പുറപ്പെടുവിച്ചത്. നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. ശബ്ദത്തിന്റെ തോത് അറിയുന്നതിനായുള്ള ഉപകരണങ്ങൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
മസ്ജിദുകൾക്ക് പുറമേ ക്ഷേത്രങ്ങൾക്കും, പള്ളികൾക്കും ഉച്ചഭാഷിണികളുടെ ഉപയോഗത്തിന് നിയന്ത്രണം ഉണ്ട്. ബാർ, പബ്ബ്, റസ്റ്റോറന്റുകൾ, എന്നിവയ്‌ക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ആകെ 301 നോട്ടീസുകൾ ഇതുവരെ കൈമാറിയിട്ടുണ്ട്. ഇതിൽ 125 എണ്ണം മസ്ജിദുകൾക്കാണ് നൽകിയത്
കടപ്പാട് ജനം ഓൺലൈൻ
Post a Comment