ഇസ്ലാമബാദ്: പാകിസ്ഥാന്റെ പുതിയ പ്രധാനമന്ത്രിയാകാന് ഷെഹ്ബാസ് ഷെരീഫ് അധികരമേല്ക്കും. രാഷ്ട്രപതിയെ കാണും. ഏപ്രില് 11 ന് ഔദ്യോഗികമായി പുതിയ പ്രധാനമന്ത്രിയെ പ്രഖ്യാപിക്കും. നവാസ് ഷെരീഫിന്റെ സഹോദരനാണ് ഷെഹ്ബാസ് ഷെരീഫ്. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെ ഇമ്രന്ഖാന് പുറത്തായിരുന്നു.
ഞായറാഴ്ച പുലര്ച്ചെ 12.40നാണ് അവിശ്വാസ പ്രമേയത്തില് വോട്ടെടുപ്പു നടന്നത്. ഭരണകക്ഷി അംഗങ്ങള് വിട്ടുനിന്ന വോട്ടെടുപ്പില് 174 വോട്ടുകള്ക്കാണ് അവിശ്വാസപ്രമേയം പാസായത്. 342 അംഗ നാഷണല് അസംബ്ലിയില് 172 വോട്ടാണു വേണ്ടിയിരുന്നത്. 2018ലാണ് ഇമ്രാന് ഖാന് പ്രധാനമന്ത്രിയായി അധികാരമേറ്റത്
വോട്ടെടുപ്പിന് തൊട്ടുമുന്പ് സ്പീക്കര് അസദ് കൈസറും ഡെപ്യൂട്ടി സ്പീക്കര് ഖാസിം സൂരിയും രാജിവെച്ചിരുന്നു. തുടര്ന്ന് മുതിര്ന്ന അംഗം അയാസ് സാദിഖ് ആണ് നടപടികള് നിയന്ത്രിച്ചത്. അവിശ്വാസ പ്രമേയ നടപടികള്ക്കായി ഇന്നലെ രാവിലെ പാര്ലമെന്റ് ചേര്ന്നെങ്കിലും വോട്ടെടുപ്പു നടത്താതെ സമ്മേളനം രാത്രി വരെ നീട്ടിക്കൊണ്ടു പോവുകയായിരുന്നു
നിരുത്തരവാദപരമായ വിദേശനയം എന്നിവ ചൂണ്ടിക്കാട്ടി മാര്ച്ച് എട്ടിനാണ് ഇമ്രാനെതിരേ പ്രതിപക്ഷപാര്ട്ടികള് അവിശ്വാസപ്രമേയം കൊണ്ടുവന്നത്. രാവിലെ പത്തരമുതല് 14 മണിക്കൂര് നീണ്ട രാഷ്ട്രീയനാടകത്തിനാണ് ഇതോടെ വിരാമമായത്. ഇതിനിതെ നാലുതവണ സഭ നിര്ത്തിവെച്ചു. രാത്രി എട്ടിന് ദേശീയ അസംബ്ലി വീണ്ടും ചേരുകയായിരുന്നു
Post a Comment