തിരുവമ്പാടി :തെളിനീരൊഴുകും നവകേരളം ക്യാമ്പയ്ന് പ്രവർത്തനത്തിന്റെ ഭാഗമായി തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൽ മാനവ ശുചിത്വ ദൗത്യത്തിന് തുടക്കമായി. 'ശുചിത്വ ജലാശയം മാനവ ജീവാശ്രയം ' എന്ന സന്ദേശം ഉയർത്തി പിടിച്ചാണ് തിരുവമ്പാടി ഗ്രാമ പഞ്ചായതതിൽ ജലാശയ ശുചീകരണ ക്യാമ്പയ്ൻ നടക്കുക.
പുന്നക്കൽ പൊയിലിങ്ങാപുഴയിൽ വെച്ച് നടന്ന ജല സഭ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹിമാന്റെ അദ്ധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്തിലെ ഇരുവഴഞ്ഞിപുഴയും, പൊയിലിങ്ങാ പുഴയും, മറ്റു തോടുകൾ, ചെറു ജലാശയങ്ങൾ എന്നിവ മാലിന്യമുക്തമാക്കി ഗ്രാമത്തിന് ഹരിത -ശുചിത്വ - സുന്ദരമായ ജലാശയങ്ങൾ ഒരുക്കുകയാണ് പദ്ധതിയുടെ മുഖ്യ ലക്ഷ്യം.
പദ്ധതിയെ കുറിച്ച് ഹരിത കേരള മിഷൻ കോർഡിനേറ്റർ പി.പ്രകാശ് വിശദീകരണ പ്രഭാഷണം നടത്തി.
യോഗത്തിൽ ലിസി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ , മുഹമ്മദാലി കെ എം , സെക്രട്ടറി ബിബിൻ ജോസഫ് , അസി.സെക്രട്ടറി എ മനോജ്, ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ , സ്കൂൾ വിദ്യാർത്ഥികൾ,ഹരിത കർമ്മസേനാ പ്രവർത്തകർ ,രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.
പരിപാടിയുടെ ഭാഗമായി വാർഡുകളിൽ ജലനടത്തം സംഘടിപ്പിച്ച് ജലാശയങ്ങൾ മലിനമാകുന്നതിന്റെ ഉറവിടങ്ങൾ കണ്ടെത്തുകയും മലിനമായ പ്രദേശങ്ങളിലെ ജല സാമ്പിളുകൾ ശേഖരിക്കുകയും ചെയ്യും. മലിനമായ പ്രദേശങ്ങളെ കൃത്യമായി മാപ്പിംഗ് നടത്തി ശുചിത്വ ജലാശയങ്ങളാക്കാൻ കർമ്മ പദ്ധതികൾ നടപ്പാക്കും. ജലനടത്തിന്റെ ഭാഗമായി ജലാശയങ്ങളുടെ ഓരത്തു വെച്ച് ജലസഭകൾ ചേരുകയും ജലാശയങ്ങൾ ശുചിത്വമുള്ളതാക്കാനുള്ള പദ്ധതികളെ കുറിച്ച് ചർച്ചകളും നടക്കും.
Post a Comment