മുക്കം: മുക്കം ഫുട്ബോൾ അക്കാദമിയുടെ കീഴിൽ നടത്തപ്പെടുന്ന, ആറ് വയസ്സു മുതൽ പതിനേഴ് വയസ്സ് വരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള അവധിക്കാല ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിന് ഞായറാഴ്ച രാവിലെ മാമ്പറ്റ സ്‌റ്റേഡിയത്തിൽ തുടക്കമായി. ഞായർ തിങ്കൾ ചൊവ്വ ബുധൻ രാവിലെ 6 30 മുതലാണ് പരിശീലനം മുക്കം മുനിസിപ്പാലിറ്റി വിദ്യാഭ്യാസ കായിക സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ. സത്യനാരായണൻ മാസ്റ്റർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു അവധിക്കാലം ഏങ്ങനെ ആനന്ത കരമാക്കാം എന്ന വിഷയത്തെ കുറിച്ച് അക്കാദമി C E O മുഹമ്മദ് ബഷീർ യു പി സംസാരിച്ചു
പ്രിൻസ് മാമ്പറ്റ, ഷൺമുഖൻ മാസ്റ്റർ, ചീഫ് കോച്ച് ശ്രീ.മുഹമ്മദ് ഷരീഫ് അരീക്കോട് . വിനീഷ് മുക്കം. അബൂബക്കർ സിദ്ധിക്ക് മമ്പാട്. ശിഹാബ് അരീക്കോട് വനിതാ ടീം കോച്ച് നിധിയ ശ്രീധരൻ പിടിഎ പ്രസിഡണ്ട് വിനോദ് കല്ലുവീട്ടിൽ തുടങ്ങിയവർ സംസാരിച്ചു. മുക്കം നഗരസഭയുടെ ആർച്ച പദ്ധതി പ്രകാരം അക്കാദമിയുടെ കീഴിൽ കുങ്ങ്ഫു പരിശീലനത്തിൽ പങ്കെടുക്കുന്ന പെൺകുട്ടികളും നിരവധി രക്ഷിതാക്കളും ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.
Post a Comment