Apr 26, 2022

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് പിതാവിന്റെ ക്രൂരത;ഭാര്യയുടെ പരാതിയിൽ ഭർത്താവ് പിടിയിൽ


അഞ്ചുവയസുകാരിയെ പീഡിപ്പിച്ച പിതാവ് പൊലീസിന്റെ പിടിയിലായി. ആന്ധ്രാപ്രദേശില്‍ പല്‍നാഡ് ജില്ലയിലെ ബൊപ്പുഡി ഗ്രാമത്തിലാണ്
ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തില്‍ പ്രതി നടേന്ദ്‌ല സ്വദേശി നൂര്‍ ബാഷ അദാം ഷാഫിയെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. കുട്ടിയെ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കി.
നൂര്‍ ബാഷ അദാം ഷാഫിയ്ക്ക് ഒരു മകളും മകനുമാണുള്ളത്. പീഡിപ്പിക്കപ്പെട്ട മകൾ ഇയാൾക്കൊപ്പവും ഒരു വയസുകാരനായ മകന്‍ അമ്മയ്ക്ക് ഒപ്പവുമാണ് രാത്രി കിടക്കാറ്. പിറ്റേദിവസം പെണ്‍കുട്ടിയെ അമ്മ കുളിപ്പിക്കുന്നതിനിടെ ശരീരത്തിന്‍റെ സ്വകാര്യ ഭാഗങ്ങളില്‍ തൊടേണ്ടെന്നും അവിടെ വേദനയുണ്ടെന്നും കുട്ടി വെളിപ്പെടുത്തുകയായിരുന്നു. മാത്രമല്ല ഇനിമുതൽ അച്ഛനൊപ്പം കിടക്കുകയില്ലെന്ന് പറഞ്ഞ് ബഹളം വെയ്ക്കുകയും ചെയ്തു. അങ്ങനെയാണ് അമ്മയ്ക്ക് സംശയമുണ്ടാകുന്നത്.

നൂര്‍ ബാഷ അദാം ഷാഫി രാത്രി പതിനൊന്ന് മണിയോടെ ജോലി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തി. തുടർന്ന് ഇയാള്‍ കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്താന്‍ ശ്രമിച്ചപ്പോള്‍ അമ്മ ബഹളംവെച്ച് ആളുകളെ കൂട്ടുകയായിരുന്നു. പ്രദേശവാസികൾ ഓടിയെത്തിയാണ് അമ്മയെയും കുഞ്ഞിനെയും രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് ചിലകലൂരിപേട്ട് പൊലീസ് സ്റ്റേഷനിലെത്തിയാണ് യുവതി ഭർത്താവിനെതിരെ പരാതി നല്‍കിയത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only