Apr 19, 2022

മഴക്കാലരോഗം തടയാൻ കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് ഒരുക്കങ്ങൾ തുടങ്ങി


കാരശ്ശേരി : ഗ്രാമപ്പഞ്ചായത്ത് മഴക്കാലരോഗപ്രതിരോധത്തിന്
പദ്ധതികൾക്ക് രൂപം നൽകി. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് ഇന്റർസെക്ടറൽ കോ-ഓർഡിനേഷൻ കമ്മിറ്റി രൂപവത്കരിച്ചു.

എല്ലാ വാർഡുകളിലും സാനിറ്റേഷൻ കമ്മിറ്റി വിളിച്ചുചേർക്കാനും ഉറവിട നശീകരണപ്രവർത്തനം കാര്യക്ഷമമാക്കാനും തീരുമാനിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.പി. സ്മിത അധ്യക്ഷയായി.

മെഡിക്കൽ ഓഫീസർ ഡോ. പി. സജ്ന ക്ലാസെടുത്തു. ജിജിത സുരേഷ്, സത്യൻ മുണ്ടയിൽ, ശാന്താദേവി മൂത്തേടത്ത്, കെ. ശിവദാസൻ, കെ.പി. ഷാജി, എച്ച്.ഐ. അരവിന്ദൻ, സുധ, സിജിമോൾ എന്നിവർ സംസാരിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only