മുക്കം : നഗരസഭയിലെ വെസ്റ്റ് മണാശ്ശേരിയിൽ പുലപ്പാടി കോളനിക്കുസമീപം ആളൊഴിഞ്ഞ പറമ്പിൽനിന്ന് മുക്കംപോലീസ് വാഷും വാറ്റുപകരണങ്ങളും പിടികൂടി. 110 ലിറ്റർ വാഷും വാറ്റുപകരണങ്ങളുമാണ് പിടികൂടിയത്.
വിഷു – ഈസ്റ്റർ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് വ്യാജമദ്യം ഒഴുകാൻ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം നടത്തിയ പരിശോധനയിലാണ് വാഷും വാറ്റുപകരണങ്ങളും പിടികൂടിയത്.
വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് മുക്കം പോലീസ് അറിയിച്ചു. മുക്കം സ്റ്റേഷൻ ഓഫീസർ കെ. പ്രജീഷിന്റെ നിർദേശപ്രകാരം എസ്.ഐ. വിജയൻ, ഷിംജിത്ത് പിലാശ്ശേരി, ശ്രീകാന്ത് കെട്ടാങ്ങൽ, അനൂപ് മണാശ്ശേരി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധനനടത്തിയത്.
Post a Comment