Apr 14, 2022

മുക്കം മെഗാഇഫ്താർ മീറ്റ്: സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു.


മുക്കം: മുക്കം വ്യാപാര സൗഹൃദ കൂട്ടായ്മ ഏപ്രിൽ 24 ഞായറാഴ്ച നടത്തുന്ന മെഗാ ഇഫ്താർ മീറ്റിൻ്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു വേണ്ടി സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു.
മുക്കം മാത്തു ബസാറിൽ നഗരസഭാ ചെയർമാൻ പി.ടി. ബാബു സ്വാഗത സംഘം ഓഫീസിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

സ്വാഗതസംഘം ചെയർമാൻ ബക്കർ കളർബലൂൺ, കൺവീനർ പി.അലി അക്ബർ, കോർഡിനേറ്റർ റിയാസ് കുങ്കഞ്ചേരി, കൊയിലാട്ട് അബ്ദുറഹിമാൻ,ഗോൾഡൻ സലാം , സലീം അലങ്കാർ, മജീദ് പോളി, ജോയിൻ്റ് കൺവീനർമാരായ ഫിറോസ് പത്രാസ്, അനീസ് ഇൻ്റിമേറ്റ്, ഹാരിസ്ബാബു,എൻ.ശശികുമാർ , ജലീൽ ഫൻ്റാസ്റ്റിക്, അബ്ദു ചാലിയാർ,പ്രദീപ് കുമാർ ആകാശ് , റൈഹാന നാസർ, റഫ അബ്ദുസലാം,ഉണ്ണി ഫോമ,നിസാർ ബെല്ല,എന്നിവർ സംബന്ധിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only