Apr 30, 2022

ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവർ ആദ്യ ഘഡു പണം മെയ് ആറിനകം അടവാക്കണം.


ഈ വർഷത്തെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവർ ഒന്നാം ഘഡു 81,000 രൂപ ഓൺലൈനായോ അല്ലെങ്കിൽ ഹജ്ജ് കമ്മിറ്റി വെബ് സൈറ്റിൽ നിന്നും ഓരോകവറിനും പ്രത്യേകം ഡൗൺലോഡ് ചെയ്ത പെയ്മെന്റ് സ്ലിപ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും
ബ്രാഞ്ചിലോ പണമടക്കാവുന്നതാണ്.



ഹജ്ജിന് ആകെ അടവാക്കേണ്ട സംഖ്യ വിമാനചാർജ്, സൗദിയിലെ ചെലവ് തുടങ്ങിയവ കണക്കാക്കിയ ശേഷം പിന്നീട്അറിയിക്കുന്നതാണ് .
അഡ്വാൻസ് തുകയായ 81,000 രൂപ അടവാക്കിയ ശേഷം ആയതിൻറെ പെയ്മെന്റ്സ്ലിപ്, ഹജ്ജ് അപേക്ഷ ഫോം, മെഡിക്കൽ സർട്ടിഫിക്കറ്റ്, ഒറിജിനൽ പാസ്സ്പോർട്ട് എന്നിവ മെയ് നാലാം തിയതി മുതൽ ആറാം തിയതി വരെ സംസ്ഥാന ഹജ്ജ് കമ്മിറ്റിഓഫീസിൽ എത്തിക്കേണ്ടതാണ്.

ഹജ്ജ് കമ്മിറ്റി ആസ്ഥാന ഓഫീസ് ആയ കരിപ്പൂരിലും കോഴിക്കോട് പുതിയ
റീജിയണൽ ഓഫീസിലും മെയ് നാലാം തിയതി മുതൽ ആറാം തിയതി വരെ രേഖകൾ സമർപ്പിച്ച് രസീതി കൈപ്പറ്റാവുന്നതാണ്. അവസാന തിയ്യതിക്കകം പണവും അനുബന്ധ
രേഖകളും സമർപ്പിക്കാത്തവരുടെ അപേക്ഷ ക്യാൻസൽ ആവുന്നതാണ്.

വിവരങ്ങൾക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ
0483 2710 717, 0483-2717572.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only