മുക്കം : കോടഞ്ചേരിയിലെ മിശ്ര വിവാഹവുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് ജോര്‍ജ് എം തോമസ് നടത്തിയ പ്രസ്താവന കേവലം നാക്ക് പിഴയായി കാണാനാവില്ലെന്നും ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവതിന്റെ ഭാഷയിലാണ് ജോര്‍ജ് സംസാരിച്ചതെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് റസാഖ് പാലേരി.
വര്‍ഗ്ഗീയ ഫാസിസ്റ്റുകള്‍ക്ക് വിദ്വേഷത്തിന് വഴിമരുന്നിടുന്ന രീതിയില്‍ പ്രസ്താവന നടത്തി ഒളിച്ചോടുന്നതിന് പകരം സി.പി.എമ്മിന്റെ ന്യായീകരണം ന്യായമാണെങ്കില്‍ ജോര്‍ജ് എം തോമസിനെ പാര്‍ടിയില്‍ നിന്നും പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വെല്‍ഫെയര്‍ പാര്‍ട്ടി തിരുവമ്പാടി മണ്ഡലം കമ്മിറ്റി മുക്കത്ത് സംഘടിപ്പിച്ച നേതൃസംഗമവും ഇഫ്താര്‍വിരുന്നും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാല് വോട്ടിന് വേണ്ടി ഏത് വിധ്വംസക പ്രവര്‍ത്തനവും ചെയ്യാമെന്ന നിലയിലേക്ക് സിപിഎം അധഃപതിച്ചു.
മണ്ഡലം പ്രസിഡന്റ് അന്‍വര്‍ കെ.സി അധ്യക്ഷത വഹിച്ചു. മുക്കം നഗരസഭ കൗണ്‍സലര്‍മാരായ ഗഫൂര്‍ മാസ്റ്റര്‍, ഫാത്തിമ കൊടപ്പന, സാറ കൂടാരം, കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം കെ.ജി സീനത്ത്, കാരശേരി ഗ്രാമ പഞ്ചായത്ത് അംഗം ഷാഹിന ടീച്ചര്‍, പാര്‍ട്ടി മണ്ഡലം സെക്രട്ടറി ഇ.കെ.കെ ബാവ, വൈസ് പ്രസിഡന്റ് ശംസുദ്ദീന്‍ ചെറുവാടി, ട്രഷറര്‍ ലിയാഖത്തലി മുറമ്പാത്തി, ശംസുദ്ദീന്‍ ആനയാംകുന്ന്, ജ്യോതി ബസു കാരക്കുറ്റി, നാസര്‍ പുല്ലൂരാംപാറ, ശാഹില്‍ മുണ്ടുപാറ എന്നിവര്‍ സംസാരിച്ചു.
photo: മുക്കത്ത് നടന്ന വെല്‍ഫെയര്‍ പാര്‍ട്ടി നേതൃസംഗമം സംസ്ഥാന വൈസ് പ്രസിഡന്റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്യുന്നു.
Post a Comment