എ.ഐ. സി.സി സെക്രട്ടറി പി.വി മോഹനൻ.
അവശ്യവസ്തുക്കളുടെ വിലക്കയറ്റവും,പെട്രോൾ, ഡീസൽ,പാചകവാതകം എന്നിവയ്ക്കുണ്ടാകുന്ന വില വർധനവും മൂലം സാധാരണക്കാരെയും കൃഷിക്കാരെയും ആത്മഹത്യയിലേക്ക് തള്ളി വിടുന്ന സാഹജര്യമാണുള്ളതെന്നും പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിച്ച് രാജ്യത്ത് കോർപ്പറേറ്റുകളുടെ താല്പര്യം മാത്രം സംരക്ഷിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു,
കൂടരഞ്ഞി മണ്ഡലം കോൺഗ്രസ് നേതൃത്വ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൺവെൻഷനിൽ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ജോസ് മടപ്പിള്ളി അധ്യക്ഷനായി.
കെ.പി.സി.സി ജനറൽ സെക്രട്ടറി കെ. കെ അബ്രഹാം മുഖ്യപ്രഭാഷണം നടത്തി.
ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ബാബു പൈക്കാട്ടിൽ,സി ജെ ആന്റണി, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.ടി അഷ്റഫ്,കർഷക കോൺഗ്രസ് ജില്ല പ്രസിഡൻ്റ് മാജുഷ് മാത്യൂസ്,ജോർജ് കുട്ടി കക്കാടംപൊയിൽ, ജോസ് മഴുവൻഞ്ചേരി എന്നിവർ പ്രസംഗിച്ചു.
Post a Comment