കട്ടിപ്പാറ: കട്ടിപ്പാറയില്‍ വീണ്ടും കടുവയെ കണ്ടു. തലയാട് റോഡില്‍ തുവ്വക്കടവ് പാലത്തിന് സമീപത്താണ് ഇന്നലെ രാത്രി കടുവയെ കണ്ടത്. രാത്രി പന്ത്രണ്ടരയോടെ ബൈക്ക് യാത്രക്കാരനാണ് റോഡരികില്‍ നില്‍ക്കുന്ന കടുവയെ കണ്ടത്. ഇന്ന് രാവിലെ പ്രദേശത്ത് കടുവയുടെ കാല്‍പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തൊട്ടടുത്ത റബര്‍ തോട്ടത്തില്‍ കടുവയെ കണ്ടിരുന്നു. ഇതേ തുടര്‍ന്ന് പ്രദേശത്ത് ക്യാമറ സ്ഥാപിച്ചെങ്കിലും ഇതില്‍ ദൃശ്യം പതിഞ്ഞിരുന്നില്ല.
Post a Comment