പാലക്കാട്ടെ ആർഎസ്എസ് പ്രവര്ത്തകൻ കൊല്ലപ്പെട്ടത് പൊലീസ് വീഴ്ച മൂലമെന്ന് ബിജെപി. പൊലീസ് ജാഗ്രത നടപടികള് സ്വീകരിച്ചില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. മരിച്ചത് ഒരു കേസില്പോലും പ്രതിയല്ലാത്ത പ്രവര്ത്തകൻ. നേരത്തെ വര്ഗീയ കലാപമുണ്ടായ സ്ഥലത്ത് സുരക്ഷയൊരുക്കിയില്ല. എസ്ഡിപിഐ ഗുണ്ടകള്ക്ക് െപാലീസ് ഒത്താശ ചെയ്യുന്നുവെന്നു കെ.സുരേന്ദ്രന് ആരോപിച്ചു. പോപ്പുലര് ഫ്രണ്ടുകാരെ സഹായിക്കുന്നത് സിപിഎമ്മെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ്. എസ്ഡിപിഐക്കാരന്റെ കൊലപാതകത്തില് ആര്എസ്എസിന് പങ്കില്ലെന്നും നിലപാട്. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ മുഖ്യമന്ത്രി എന്തു കൊണ്ട് കേന്ദ്രത്തോട് ആവശ്യപ്പെടുന്നില്ലെന്നും സുരേന്ദ്രൻ ചോദിച്ചു
Post a Comment