Apr 27, 2022

ജീവനുള്ള കോഴിയുടെ തൂവല്‍ പറിച്ച് കഷ്ണങ്ങളാക്കി; യുവാവിനെ തിരഞ്ഞ് പൊലീസ്


തിരുവനന്തപുരം: ജീവനുളള കോഴിയുടെ തൂവല്‍ പറിക്കുകയും കഷണങ്ങളാക്കുകയും ചെയ്ത യുവാവിനെതികെ കര്‍ശന നടപടി വേണമെന്ന് ആവശ്യം. തിരുവനന്തപുരം പൊഴിയൂരുള്ള യുവാവിനെതിരെ നടപടിവേണമെന്ന് ആവശ്യപ്പെട്ട് കേരള സംസ്ഥാന ചിക്കന്‍ വ്യാപാരി സമിതിയാണ് രംഗത്തെത്തിയിരിക്കുന്നത്.

പൊഴിയൂരുള്ള ചെങ്കവിളയിലാണ് ഇറച്ചിക്കടയിലെ ജീവനക്കാരന്‍ ജീവനുള്ള കോഴിയുടെ തൂവല്‍ പറിച്ചെടുത്ത്, തുടര്‍ന്ന് കോഴിയെ ജീവനോടെ തന്നെ കഷണങ്ങളാക്കുകയും ചെയ്യുന്നത്. ചിരിയോടെയാണ് അയാളുടെ ഈ ക്രൂരത. മറ്റൊരാള്‍ പകര്‍ത്തിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ യുവാവിനു വേണ്ടിയുള്ള തിരച്ചിലിലാണ് പൊലീസ്.

ഈ മേഖലയിലെ മാന്യമായി പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് കച്ചവടക്കാരുണ്ട്. അവരുടെ മുഖത്ത് കരി വാരിത്തേക്കുന്ന രീതിയിലുള്ള നീചപ്രവര്‍ത്തിയെ ശക്തിയുക്തം അപലപിക്കുന്നുവെന്ന് ചിക്കന്‍ വ്യാപാര സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റി അറിയിച്ചു. സംഭവത്തില്‍ അധികാരികള്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും നിയമത്തിന്റെ മുന്നില്‍ ഇയാളെ എത്തിക്കണമെന്നും സമിതി ആവശ്യപ്പെടുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only