തിരുവനന്തപുരം : ഓപ്പൺ ഡെക്ക് ഡബിൾ ഡെക്കർ ബസിൽ നഗരം കാണാനിറങ്ങിയവർ പെരുവഴിയിലായി. വ്യാഴാഴ്ച ശംഖുമുഖത്ത് പറന്നുയരുന്ന വിമാനം കാണാൻ നിർത്തിയതായിരുന്നു യാത്രക്കാരുമായി വന്ന ബസ്. എന്നാൽ സ്റ്റാർട്ട് ചെയ്യാൻ നോക്കുമ്പോഴാണ് ഡ്രൈവർക്ക് കാര്യം മനസിലായത്. വണ്ടി സ്റ്റാർട്ടാകുന്നില്ല.
ഇനി എല്ലാവരും ഒന്ന് കൈവെച്ചാൽ മാത്രമേ ബസ് അനങ്ങൂ എന്നായി. ഇതോടെ യാത്രക്കാർ ഇറങ്ങി ബസ് തള്ളി. യാത്രയുടെ ആവേശത്തിലായത് കാരണം ആരും പരാതി പറഞ്ഞില്ല. ആ സമയത്താണ് കെഎസ്ആർടിസി മെക്കാനിക് എത്തിയത്. ഇയാൾ എല്ലാം റെഡി ആക്കിയതിന് പിന്നാലെ യാത്ര തുടർന്നു.
തുടർന്ന് കണ്ടക്ടർ എല്ലാവരോടും ക്ഷമ ചോദിച്ചു. തിരുവനന്തപുരം നഗരത്തിലൂടെയാണ് ഓപ്പൺ ഡെക്ക് ഡബിൾ ഡെക്കർ യാത്ര. മുകൾ നിലയിലാണ് ഏറെ ആളുകൾ ഉണ്ടായിരുന്നത്. റോഡിലേക്ക് വീശിനിന്ന മരച്ചില്ലകൾ തലയിൽത്തട്ടി ആളുകൾ പേടിക്കുന്നതിനാൽ അവയൊക്കെ വെട്ടിമാറ്റാൻ പ്രത്യേക അനുമതി കാത്തിരിക്കുകയാണ് അധികൃതർ.
കടപ്പാട് :ജനം
Post a Comment