മഞ്ചേരി മരത്താണിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ മരിച്ചു. കൂട്ടിലങ്ങാടി സ്വദേശി മടകത്താടി ബാലകൃഷ്‌ണൻ (59) ആണ് മരിച്ചത്. 35 പേർക്ക് പരുക്കേറ്റു. വൈകിട്ട് നാലോടെയാണ് അപകടം നടന്നത്.
മഞ്ചേരിയിൽ നിന്ന് നിലമ്പൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും മഞ്ചേരിയിലേക്ക് വരികയായിരുന്ന ലോറിയും കൂട്ടിയിക്കുകയായിരിന്നു. പരുക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് പേരുടെ നില ഗുരുതരമാണ്. ഏഴോളം പേർ മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
Post a Comment