തുടർച്ചയായ് രണ്ടാം തവണയാണ് LDF മെമ്പർമാരുടെ ചോദ്യങ്ങൾ അഭിമുഖീകരിക്കാൻ കഴിയാതെ കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഭരണ സമിതി യോഗത്തിൽ നിന്ന് ഇറങ്ങി പോകുന്നത്. ഭരണ സമിതി യോഗം ചേർന്ന ഉടൻ കറുത്ത പറമ്പിൽ കരിങ്കൽ ക്വോറി പ്രവർത്തനം തുടങ്ങിയ ക്കാര്യം LDF മെമ്പർ മാർ ഉന്നയിച്ചതാണ് പ്രസിഡന്റിനെ ചൊടിപ്പിച്ചത്. IHRD കോളേജ് റോഡ് പ്രവർത്തി നടത്താത്തത് സംബന്ധിച്ച് MLA വിളിച്ച് ചേർത്ത യോഗത്തിൽ ആറാം വാർഡ് മെമ്പർ പരാതി നൽകിയതിനാൽ ആണ് പ്രവർത്തി നടത്താത്തതെന് പ്രസിഡന്റ് കള്ളം പറഞ്ഞതായും LDF മെമ്പർമാർ യോഗത്തിൽ ഉന്നയിച്ചു. യഥാർത്ഥത്തിൽ ഒന്നാം വാർഡിലെ കോൺഗ്രസ് കാരനായ യൂസഫ് തെക്കേടത്ത് നൽകിയ പരാതിയിൽ കാരശ്ശേരി പഞ്ചായത്തിന്റെ ആ സ്ഥിരജിസ്റ്റർ ട്രിബ്യൂണൽ സ്റ്റേ ചെയ്ത തിനാൽ പുതിയ ഒരു പ്രവർത്തിയു ഏറ്റെടുക്കാൻ പഞ്ചായത്തിന് കഴിയില്ല. IHRD കോളേജ് റോഡിന്റെ പ്രവർത്തി നടക്കും എന്ന് വന്നപ്പോൾ യൂസഫ് വീണ്ടും പഞ്ചായത്തിൽ പരാതി നൽകിയിരുന്നു. ഇതെല്ലാം മൂടി വെച്ച് LDF മെമ്പർമാരുടെ നേരെ കള്ള പ്രചരണം നടത്തുന്ന പ്രസിഡന്റ് മാപ്പ് പറയണമെന്നും LDF മെമ്പർമാർ ആവശ്യപെട്ടു. LDF മെമ്പർമാർ കരിങ്കൽ ക്വോറിക്ക് നൽകിയ ലൈസൻസ് റദ്ദ് ചെയ്യാൻ ആവശ്യപെട്ട പോൾ ചെയ്യാതെ രഹസ്യമായ് ക്വോറി മുതലാളിമാരെ സഹായിക്കുന്ന നിലപാട് തുടർച്ചയായ് ഭരണക്കാർ സ്വീകരിക്കുകയാണെന്നും മെമ്പർമാർ പറഞ്ഞു. ഒരു വിഷയത്തിലും മറുപടി പറയാൻ കഴിയാതെ വന്നതോടെ പ്രസിഡന്റ് ഉൾപെടെയുള്ളവർ ബോഡ് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോവുക ക യായിരുന്നു. ഭരണ സമിതി യോഗം പ്രഹസനമാക്കുന്ന പ്രസിഡന്റിന്റെ നടപടി കാരശ്ശേരി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് LDF മെമ്പർ മാരായ കെ ശിവദാസൻ , KP ഷാജി, MR സുകുമാരൻ , EP അജിത്ത്, ജിജി താ സുരേഷ്, ശ്രുതി കമ്പളത്ത്, സിജി സിബി എന്നിവർ പറഞ്ഞു.
Post a Comment