കൂടരഞ്ഞി: ഏതാനും മാസമായി വിവിധ രാഷ്ട്രിയ നീക്കങ്ങളാൽ ശ്രധേയമായ കൂടരഞ്ഞി ക്ഷീരോല പാദക സഹകണ സംഘത്തിൽ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി നിലവിൽ വന്നു, എൽ ജെ ഡി യിലെ പ്രിൻസ് കാര്യപുറം ചെയ്യർമാനും, എൽ ജെ ഡി യിലെ തന്നെ അലക്സ് പുതുപ്പള്ളി, സി.പി.എം ലെ ഷിൻ്റാ നിരപ്പേൽ എന്നിവർ അംഗങ്ങളായ കമ്മറ്റിയാണ് നിലവിൻ വന്നത്, നിലവിലെ അഡ്മിനിസ്ട്രേറ്ററിൽ നിന്നും താമരശ്ശേരിയിൽ നടന്ന ചടങ്ങിൽ കമ്മിറ്റി ചുമതല ഏറ്റെടുത്തു. യു.ഡി.എഫിൻ്റെ നേതൃത്വം ചില കാലുമാറ്റക്കാരെയും നയവഞ്ചകരെയും , സ്വജനപക്ഷപാതകാരെയും കൂട്ടുപിടിച്ച് ക്ഷീരോൽപാദക സംഘംത്തിൻ്റ പ്രവർത്തനം തടസ്സപ്പെടുത്തുവാൻ നിരവധി തവണ ശ്രമിച്ചെങ്കിലും സാധാരണ പാൽ ഉൽപാദകരുടെ അവകാശം പുതിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംരക്ഷിക്കപെടുമെന്ന് കൂടരഞ്ഞി എൽ ഡി എഫ് നേതൃത്വം അവകാശപ്പെട്ടു.
താമരശ്ശേരിയിൽ നടന്ന ചടങ്ങിൽ ശ്രീ പി എം തോമസ് മാസ്റ്റർ, ശ്രീ കെ ടി ജെയിംസ് കൂട്ടിയാനിക്കൽ ,ജോർജ് വർഗീസ്, ജിമ്മി ജോസ് പൈമ്പിള്ളിൽ തുടങ്ങിയവർ പങ്കെടുത്തു
Post a Comment