May 26, 2022

കത്തോലിക്ക കോൺഗ്രസ് 104-ാം വാർഷികവും വിവിധ സംഘടനകളു സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന റാലിയും മഹാ സമ്മേളനവും




കോടഞ്ചേരി : താമരശ്ശേരി രൂപതയിലെ വിവിധ സംഘടനകളുടെ സംയുക്ത വേദിയായ എ ഒ സി സി യുടെ നേതൃത്വത്തിൽ കോടഞ്ചേരിയിൽ  (28-5-22) സമുദായ ശാക്തീകരണ വിശ്വാസ സംരക്ഷണ റാലിയും മഹാസമ്മേളനവും നടക്കും . കോടഞ്ചേരി ബിഷപ്പ് മാർ പോൾ ചിറ്റിലപ്പിള്ളി നഗറിൽ നടക്കുന്ന സമ്മേളനം മാർ റമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന് മുന്നോടിയായി(28-05-2022)
ഉച്ച കഴിഞ്ഞ് 3.30 ന് ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് ആരംഭിക്കുന്ന റാലിയിലും തുടർന്ന് നടക്കുന്ന സമ്മേളനത്തിലും കോഴിക്കോട് മലപ്പുറം ജില്ലകൾ ഉൾപ്പെടുന്ന താമരശ്ശേരി രൂപതയുടെ വിവിധ ഇടവകകളിൽ നിന്നും എത്തിച്ചേരുന്ന ആയിരങ്ങൾ പങ്കെടുക്കും കത്തോലിക്ക കോൺഗ്രസ്, കെ സി വൈ എം ,മാതൃവേദി, ഇൻഫാം തുടങ്ങി വിവിധ സംഘടനകളിൽ നിന്നുള്ളവരും പങ്കെടുക്കും. സമ്മേളനത്തിൽ അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ, ഫാ: ജോൺസൺ തേക്കടയിൽ, അഡ്വ. ബിജു പറയനിലം, ഫാ: ബെന്നി മുണ്ടനാട്ട്, ഡോ. ചാക്കോ കാളം പറമ്പിൽ വിവിധ സംഘടന ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിക്കും.
സമ്മേളനത്തോടനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങൾ സംഘാടക സമിതിയിലെ വിവിധ കമ്മറ്റികളുടെ നേതൃത്വത്തിൽ നടക്കുന്നു.
വാനന പാർക്കിംഗിനായി താഴെ പറയുന്ന ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. =
സമ്മേളനത്തിന്റെ മുന്നോടിയായി രാവിലെ മുതൽ എത്തിച്ചേരുന്ന വാഹനങ്ങൾക്ക് കോടഞ്ചേരി സെന്റ് മേരീസ് പള്ളിയുടെ മുൻഭാഗത്തുള്ള മൈതാനത്തിലാണ് പാർക്കിംഗ് സൗകര്യം ഒരുക്കിയിരിക്കുന്നത്. മലപ്പുറം, പെരിന്തൽമണ്ണ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ഓമശ്ശേരി, വേനപ്പാറ വഴി കോടഞ്ചേരിയിൽ എത്തി ടൗണിൽ ബൈപാസ് ജംഗ്ഷനിൽ ആളെ ഇറക്കി മൈതാനത്ത് പാർക്ക് ചെയ്യണം . തെയ്യപ്പാറ, കണ്ണോം, ഭാഗങ്ങളിലൂടെ എത്തിച്ചേരുന്ന വാഹനങ്ങൾ മൈതാനത്ത് ആളെ ഇറക്കി അവിടെ പാർക്ക് ചെയ്യാം, നെല്ലിപ്പൊയിൽ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ബസ് സ്റ്റാന്റ് ജംഗ്ഷനിൽ ആളെ ഇറക്കി മൈതാനത്ത് പാർക്ക് ചെയ്യണം.

കത്തോലിക്ക കോൺഗ്രസിന്റെ 104-ാം വാർഷിക സമ്മേളനത്തിന്റെ തുടക്കം കുറിച്ചു കൊണ്ട്
28-05-2022 രാവിലെ രാവിലെ 9 -45 ന് മരിയൻ ഓഡിറ്റോറിയത്തിൽ പതാക ഉയർത്തും. രൂപതയിലെ വിവിധ കത്തോലിക്ക കോൺഗ്രസ് യൂണിറ്റുകളിൽ നിന്നും ഇടവകകളിൽ നിന്നുമായി നാനൂറോളം പേർ പങ്കെടുക്കുന്ന പ്രതിനിധി സമ്മേളനം ഫാ: മെൽബിൻ വെള്ളക്കാകുടിയിൽ ഉദ്ഘാടനം ചെയ്യും. ഡോ. ചാക്കോ കാളംപറബിൽ, പ്രൊഫ: കെ എഫ് ഫ്രാൻസീസ് തുടങ്ങിയവർ ക്ലാസ് നയിക്കും തുടർന്ന് ഉച്ച കഴിഞ്ഞ് 1-30 ന് നടക്കുന്ന ജനറൽ ബോഡി യോഗം കത്തോലിക്ക കോൺഗ്രസ് ബിഷപ്പ് ലഗ്ഗേറ്റ് താമരശ്ശേരി രൂപതാദ്ധ്യക്ഷൻ മാർ റമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്യും. യോഗത്തിൽ കാലികമായ വിവിധ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചയും വിലയിരുത്തലും നടക്കും. തുടർന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഭാരവാഹികൾക്ക് സ്വീകരണവും വിവിധ രംഗങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച ആദരിക്കലും യുവ സംരംഭകനുള്ള അവാർഡ് ദാനവും നടക്കും. യോഗത്തിൽ ഗ്ലോബൽ സമിതി പ്രസി. അഡ്വ. ബിജു പറയനിലം, ജനറൽ സെക്രട്ടറി രാജീവ് ജോസഫ് , ട്രഷറർ ജോബി കാക്കശ്ശേരി, മറ്റ് ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിക്കും.
--------

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only