May 28, 2022

വയറ്റിനുള്ളിൽ 181 കൊക്കെയ്ൻ ക്യാപ്‌സ്യൂളുകൾ; രണ്ട് വിദേശ വനിതകൾ പിടിയിൽ


ന്യൂഡൽഹി: വയറ്റിനുള്ളിൽ കൊക്കെയ്ൻ ഒളിപ്പിച്ച രണ്ട് വിദേശ വനിതകൾ കസ്റ്റംസിന്റെ പിടിയിലായി. ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നാണ് രണ്ട് പേരും പിടിയിലായത്. ഇരുവരും ഉഗാണ്ടയിൽ നിന്നെത്തിയ വനിതകളാണെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു.

വനിതകളുടെ വയറ്റിനുള്ളിൽ നിന്നും കൊക്കെയ്ൻ നിറച്ച 181 ക്യാപ്‌സ്യൂളുകളാണ് കണ്ടെത്തിയത്. വിപണിയിൽ ഇതിന് 28 കോടി രൂപ വിലമതിക്കുമെന്നാണ് വിവരം. അതേസമയം രണ്ട് വനിതകളും വന്നത് ഒരേ വിമാനത്തിലാണെങ്കിലും പരസ്പരം അറിയുന്നവരെല്ലെന്ന് പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസവും സമാന സാഹചര്യത്തിൽ ഉഗാണ്ടയിൽ നിന്നുള്ള യുവതി പിടിയിലായിരുന്നു. ഡൽഹിയിലെത്തിയ യുവതിയുടെ സംശയാസ്പദമായ പെരുമാറ്റം കണ്ട് പരിശോധന നടത്തിയപ്പോഴാണ് വയറ്റിനുള്ളിൽ നിന്നും കൊക്കെയ്ൻ അടങ്ങിയ 80 ക്യാപ്‌സ്യൂളുകൾ കണ്ടെത്തിയത്. അന്താരാഷ്‌ട്ര വിപണിയിൽ 14 കോടി രൂപ വില വരുന്ന മയക്കുമരുന്നാണ് പിടികൂടിയത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only