May 23, 2022

കോഴിക്കോട് ചേവരമ്പലത്ത് ടൂറിസ്റ്റ് ബസുകൾ കൂട്ടിയിടിച്ചു; 40 പേർക്ക് പരുക്ക്


കോഴിക്കോട്:ചേവരമ്പലം ബൈപാസിൽ ടൂറിസ്റ്റ് ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാൽപതോളം പേർക്കു പരുക്ക്.
ആരുടെയും നില ഗുരുതകരമല്ല. എറണാകുളത്തുനിന്നു വരികയായിരുന്ന ബസുകളാണു കൂട്ടിയിടിച്ചത്. പരുക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ഇന്ന് പുലർച്ചെ 3.40 ഓടെയാണ് അപകടം സംഭവിച്ചത്.

കൊച്ചിയിൽ സോളിഡാരിറ്റി സമ്മേളനം കഴിഞ്ഞു മടങ്ങിയവരുടെ ബസും തിരുനെല്ലിയിലേക്കു പോയ മറ്റൊരു ബസുമാണു കൂട്ടിയിടിച്ചത്. ബസുകൾ നല്ല വേഗത്തിലായിരുന്നെന്നും, ഒരു ബസിന്റെ ടയറിന്റെ ഭാഗത്താണു രണ്ടാമത്തെ ബസ് ഇടിച്ചതെന്നും പൊലീസ് വ്യക്തമാക്കി

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only