താമരശ്ശേരി: ഈങ്ങാപ്പുഴയിൽ വെച്ച് തിരുവമ്പാടി തയ്യിൽ സ്വദേശി ഷംസുദ്ധീൻ (37) നെ ഇടിച്ച് തെറിപ്പിച്ച് മരണത്തിന് ഇടയാക്കി നിർത്താതെ പോയ KL57 U 4636 നമ്പർ കാർ പോലീസ് പിടികൂടി. പുതുപ്പാടി മൈലള്ളാംപാറ വട്ടിക്കുന്ന് പുഴക്കുന്നുമ്മൽ റെജീന വി ബി.യുടെ ഉടമസ്ഥതയിലുള്ള സ്വിഫ്റ്റ് കാറാണ് പോലീസ് പിടികൂടിയത്.
CC tv കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് ഒടുവിലാണ് കാർ കണ്ടെത്തിയത്.കാർ ഓടിച്ച ഡ്രൈവർ കോടഞ്ചേരി സ്വദേശി രഞ്ജിത് പോലീസിന് മുന്നിൽ കീഴടങ്ങിയതായാണ് വിവരം..
കഴിഞ്ഞ ഒൻപതാം തിയ്യതി രാത്രി ഒൻപത് മണിയോടെയായിരുന്നു അപകടം.
Post a Comment