താമരശ്ശേരി: വിദേശത്ത് നിന്ന് വരികയായിരുന്ന യുവാവ് സഞ്ചരിച്ച കാര്‍ താമരശ്ശേരി ചുരത്തില്‍ വെച്ച് അക്രമിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി. കുന്ദമംഗലം സ്വദേശി യാസിറിനെയാണ് സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയത്. താമരശ്ശേരി ചുരം രണ്ടാം വളവില്‍ ശനിയാഴ്ച രാത്രിയായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. സംഭവംകണ്ട ലോറി ഡ്രൈവറാണ് വിവരം താമരശ്ശേരി പോലീസില്‍ അറിയിച്ചത്. ഇടത് വശത്തെ രണ്ട് ടയറുകളും പഞ്ചറായ നിലില്‍ ഓടിച്ചു വന്ന ഇന്നോവ കാര്‍ ചുരം രണ്ടാം വളവില്‍ സംരക്ഷണ ഭിത്തിയില്‍ ഇടിച്ചു. ഇടിച്ച് നിര്‍ത്തിയപ്പോള്‍ ഷിഫ്റ്റ് കാറിലെത്തിയ സംഘം ഇന്നോവ കാറിലുണ്ടായിരുന്ന യുവാവിനെ ബലമായി പിടിച്ചു കൊണ്ടു പോയി. വിവരം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. കെ എല്‍ 12 എഫ് 2877 നമ്പര്‍ ഇന്നോവ കാര്‍ കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തുകയും കണ്ണൂര്‍ സ്വദേശി അബ്ദുല്‍ കരീമിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് കണ്ടെത്തുകയും ചെയ്തു.
Post a Comment