May 29, 2022

മലയോര മേഖലയിൽ കാട്ടാനശല്യം അതിരൂക്ഷം


തോട്ടുമുക്കം,
കാട്ടാന കഴിഞ്ഞ രാത്രി
ലക്ഷക്കണക്കിന് രൂപയുടെ കാർഷിക വിളകൾ നശിപ്പിച്ചു. 

കഴിഞ്ഞ രാത്രി ആനയുടെ മുന്നിൽ അകപ്പെട്ട കർഷകൻ തലനാരിയാണ് രക്ഷപ്പെട്ടത്.
ഊർങ്ങാട്ടിരി പഞ്ചായത്തിലെ ഒന്നാം വാർഡിലെ കോനൂർകണ്ടി, മരത്തോട്,കുന്താണിക്കാട്, പന്നിയാമല,കരിമ്പ് - വെണ്ടക്കുംപൊയിൽ ആദിവാസി കോളനികൾ ഉൾപ്പെടുന്ന മേഖലകളിൽ കാട്ടാന ശല്യം അതിരൂക്ഷമായി തുടരുന്നു.ലക്ഷക്കണക്കിന് രൂപയുടെ കാർഷിക വിളകളാണ് കാട്ടാനയുടെ ആക്രമത്തിൽ നശിപ്പിക്കപ്പെട്ടത്. കഴിഞ്ഞ രാത്രി തേക്കുംകാട്ടിൽ തങ്കന്റെകുലച്ച നൂറോളം വാഴകളാണ് ആനയിറങ്ങി നശിപ്പിച്ചത്.

പനക്കക്കുഴിയിൽ ടോമിയുടെയും , ചുണ്ടംകുഴിയിൽ അവറാച്ചന്റെയും ,ചുണ്ടംകുഴിയിൽ ജോസിന്റെയും, കൃഷിയിടത്തിലിറങ്ങിയ ആന തെങ്ങും ,കവുങ്ങും , വാഴയും അടക്കം നിരവധി വിളകൾ നശിപ്പിച്ചു. കഴിഞ്ഞ രാത്രി ആനയുടെ മുന്നിൽ അകപ്പെട്ട ഷിജോ കടുവത്താഴത്ത് തലനാരിയാണ് രക്ഷപ്പെട്ടത്.കഴിഞ്ഞദിവസം കൃഷിപ്പണിക്കായി കരിമ്പ് STകോളനിയിൽ നിന്നും വന്ന ആദിവാസികൾ ആനയുടെ മുന്നിൽ അകപ്പെടുകയും ആന അവരെ ഓടിക്കുകയും ചെയ്തു.
മരത്തോട് ഭാഗത്ത് അതിഥി തൊഴിലാളികൾ താമസിക്കുന്ന വീട്ടിൽ എത്തിയ ആന വീട് തകർക്കാൻ ശ്രമിച്ചു.തേനരുവി ഭാഗത്തേക്ക് പോകുന്ന കെഎസ്ഇബിയുടെ സപ്ലൈ ലൈനിലെ മൂന്നോളം പോസ്റ്റുകൾ ആനയുടെ ആക്രമത്തിൽ തകർന്നു .പ്രദേശത്ത് പകൽസമയത്തും ആനയുടെ സാന്നിധ്യം ഉണ്ട് .കഴിഞ്ഞവർഷം ഇതേസമയത്താണ് കുന്താണിക്കാട്ടിൽ കർഷകൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.ഈ അവസരത്തിൽ വനം വകുപ്പ് ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്ത് റോപ്പ് ഗാർഡ് ഫാൻസിങ്ങും , ആന ഇറങ്ങുന്ന ഇടങ്ങളിൽ ലൈറ്റുകളും സ്ഥാപിച്ചു തരാം എന്ന് പറഞ്ഞിരുന്നെങ്കിലും ഫണ്ടില്ല എന്ന കാരണം പറഞ്ഞ് ഇപ്പോൾ കൈ മലർത്തുകയണ്.ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രദേശവാസികൾ വലിയ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only