മുക്കം: ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ വില്ലേജ് ഓഫീസിൻ്റെ മതിൽ തകർന്ന് തൊട്ടടുത്ത വീട്ടിലേക്ക് പതിച്ചു. കാരശ്ശേരി ഗ്രാമ പഞ്ചായത്തിലെ ചോണാട് പുതുതായി നിർമ്മിച്ച കക്കാട് വില്ലേജ് ഓഫീസിൻ്റെ മതിലാണ് തകർന്നത്.ഇന്നലെ രാവിലെയോടെയായിരുന്നു സംഭവം.
വില്ലേജ് ഓഫീസിൻ്റെ പുറക് വശത്തെ
മതിലാണ് ചോണാട് ഒക്കല്ലേരി നിഷാദിൻ്റെ വീട്ടുമുറ്റത്തേക്ക് പതിച്ചത്.
ഈ സമയം വീട്ടുമുറ്റത്ത് ആളില്ലാത്തതിനാൽ വലിയ അപകടം ഒഴിവാകുകയായിരുന്നു. കെട്ടിടത്തിനോട് ചേർന്ന് മതിലിടിഞ്ഞതോടെ കെട്ടിടത്തിന്നും ഭീഷണിയാണ്.
കെട്ടിടത്തിലെ ടെറസിന് മുകളിൽ നിന്നുള്ള വെള്ളം പൈപ്പ് സ്ഥാപിച്ച് മതിലിനടുത്തേക്കാണ് ഒഴുക്കി വിട്ടിരുന്നത്. ഈ ഭാഗമാണ് തകർന്നത്.
വില്ലേജ് ഓഫീസിനായി ലക്ഷങ്ങൾ മുടക്കി കെട്ടിടം സ്ഥാപിച്ചങ്കിലും പഴയ മതിൽ പൊളിച്ചു മാറ്റി പുതിയത് നിർമ്മിച്ചിരുന്നില്ല.സംഭവം സ്ഥലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എടത്തിൽ ആമിന, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സത്യൻ മുണ്ടയിൽ, പഞ്ചായത്തംഗം കുഞ്ഞാലി മമ്പാട്ട് എന്നിവർ സന്ദർശിച്ചു. അപകടനില എത്രയും പെട്ടന്ന് മാറ്റണമെന്നും മതിൽ പുനർ നിർമ്മിക്കാനാവശ്യമായ നടപടി ഉടൻ സ്വീകരിക്കണമെന്നും പഞ്ചായത്തധികൃതർ വ്യക്തമാക്കി.
മുൻ എംഎൽഎ ജോർജ് എം തോമസിൻ്റെ ആസ്തി വികസന ഫണ്ടുപയോഗിച്ച് നിർമ്മിച്ച കെട്ടിടമാണിത്.
Post a Comment