2022 വർഷത്തെ
സ്പോർട്സ് കൗൺസിൽ ലേക്കുള്ള തെരഞ്ഞെടുപ്പിൽ കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ നിന്ന് യുഡിഎഫ് പ്രതിനിധികൾ എതിരില്ലാതെ വിജയിച്ചു.
ജംഷിദ് ഒളകര,ഷാഹിന ടീച്ചർ, സുനിത രാജൻ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ഇടത് മെമ്പർമാരുടെ നാമനിർദേശ പത്രിക തള്ളിയതോടെയാണ് യു ഡി എഫ് അംഗങ്ങൾ വിജയിച്ചത് .
രണ്ടായിരത്തിലെ കേരള സ്പോർട്സ് നിയമത്തിൽ സംസ്ഥാന, ജില്ലാ തലങ്ങളിലും ഗ്രാമ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തലങ്ങളിലും സ്പോർട്സ് കൗൺസിലുകൾ രൂപീകരിക്കണമെന്ന നിർദേശത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു തെരഞ്ഞെടുപ്പ് . സംസ്ഥാനത്തെ 941 ഗ്രാമ പഞ്ചായത്തുകളിലും 87 മുനിസിപ്പാലിറ്റികളിലും 6 കോർപ്പറേഷനുകളിലും സ്പോർട്സ് കൗൺസിൽ രൂപീകരിക്കുന്നതിന് സർക്കാർ കഴിഞ്ഞ ഡിസംബർ 29നാണ് തീയതി ഉത്തരവിറക്കിയത്.
തെരഞ്ഞെടുക്കപ്പെടുന്ന മൂന്ന് അംഗങ്ങളി
ലൊരാൾ വനിതയും ഒരാൾ പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപെട്ട ആളും ആയിരിക്കണം. കാരശ്ശേരിയിൽ
ഗ്രാമപഞ്ചായത്തിലെ അംഗങ്ങൾ അവരുടെ ഇടയിൽനിന്നും ഈ വിഭാഗത്തിലേക്ക് മെമ്പർമാർ സമർപ്പിച്ചിട്ടുള്ള നോമിനേഷനുകളിൽ ഇടത് മെമ്പർമാരുടെ
നാമനിർദേശ പത്രികയാണ് സൂക്ഷ്മപരിശോധനയിൽ തള്ളിയത്. അപേക്ഷകൻ്റെയും നിർദേശകൻ്റെയും സ്ഥലത്ത് ഒരാൾ തന്നെ ഒപ്പു വച്ചതാണ് തള്ളാൻ കാരണമെന്നാണ് വിവരം. ഇടത് അംഗങ്ങളായ സിജി സിബി, എം.ആർ സുകുമാരൻ, ഇ.പി അജിത് എന്നിവരാണ് പത്രിക സമർപ്പിച്ചിരുന്നത്.
Post a Comment