May 31, 2022

യു ഡി ഐ ഡി കാർഡിനായി ഭിന്ന ശേഷിക്കാർക്ക് പ്രത്യേക ക്യാമ്പൊരുക്കി കാരശ്ശേരി ഗ്രാമപഞ്ചായത്ത്


കാരശ്ശേരി :
ഭിന്നശേഷിക്കാർക്കായുള്ള അധികാരങ്ങളും അവകാശങ്ങളും കൂടുതൽ ലളിതമാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്ക്കരിച്ച യുഡിഐഡി രജിസ്ട്രേഷന് പ്രത്യേക ക്യാമ്പൊരുക്കി കാരശ്ശേരി ഗ്രാമ പഞ്ചായത്ത്.ഏകീകൃത തിരിച്ചറിയൽ സംവിധാനത്തിലൂടെ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉൾപ്പെടെ ലഭ്യമാക്കുകയും അത് വഴി ആനുകൂല്യങ്ങൾ വളരെ പെട്ടന്ന് ലഭ്യമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സാമൂഹ്യനീതി വകുപ്പ് യുഡിഐഡി കാർഡ് സംവിധാനം കൊണ്ട് വന്നത് .കാർഡ് കൈവശമുള്ളവർക്ക് മറ്റ് രേഖകൾ കൈകളിൽ സൂക്ഷിക്കേണ്ടതില്ല എന്നതിന് പുറമെ ഇൻകം ടാക്സ്, ഇൻഷുറൻസ് ,വിവിധ പദ്ധതികളുടെ പരിരക്ഷ എന്നിവയും ഒറ്റ കാർഡ് വഴി ലഭ്യമാവും.
 ഓൺലൈൻ കേന്ദ്രങ്ങളിൽ പോയി നടത്തേണ്ട രജിസ്ട്രേഷൻ  തിരക്ക് കാരണം ഭിന്നശേഷിക്കാർക്കുണ്ടാവുന്ന ബുദ്ധിമുട്ട് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രത്യേക ക്യാമ്പ് ഒരുക്കിയത്. പഞ്ചായത്തിലെ മുഴുവൻ ഭിന്നശേഷിക്കാർക്കും കാർഡ് ലഭ്യമാക്കുക, ഇത് മൂലം  ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ സഹായിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ക്യാമ്പ് ഒരുക്കിയത്.CSC സെന്റർ പ്രതിനിധികളുടെ സഹായത്തോടെയാണ് ക്യാമ്പ് നടത്തിയത്.
ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ്‌ വി. പി സ്മിത ഉത്ഘാടനം ചെയ്തു.ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സത്യൻ മുണ്ടയിൽ, കുഞ്ഞാലി മമ്പാട്ട്,എന്നിവർ നേതൃത്വം നൽകി...

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only