May 4, 2022

പൂളവള്ളി ക്ഷീരോൽപാദന സഹകരണ സംഘം തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിജയം


കോടഞ്ചേരി:പൂളവള്ളി ക്ഷീരോല്പാദക സഹകരണ സംഘം ഭരണസമിതി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് എല്ലാ സീറ്റുകളിലും വിജയിച്ചു. പ്രവർത്തകർ പൂളവള്ളി ടൗണിൽ ആഹ്ലാദ പ്രകടനവും പൊതുയോഗവും നടത്തി. പൊതുയോഗം യു.ഡി.എഫ് ചെയർമാൻ കെ.എം പൗലോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സണ്ണി കാപ്പാട്ട്മല അധ്യക്ഷതവഹിച്ചു.

ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത്, പി.വി രഘുലാൽ, വിൻസെൻറ് വടക്കേമുറിയിൽ, ജോബി ജോസഫ്, ടോമി ഇല്ലിമൂട്ടിൽ, ബിജു ഓത്തിക്കൽ, ജോബി പുതിയാപറമ്പിൽ, ഡൊമനിക് മാടതാളി എന്നിവർ പ്രസംഗിച്ചു.

പൂവള്ളി ക്ഷീരോൽപാദക സഹകരണ സംഘം

 ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ
1: ജെസി ജോസഫ് തേക്കുംകാട്ടിൽ,
2: ജോസഫ് കെ ജെ കുട്ടൂങ്കൽ(സജൻ)
3: ജോൺ പി.എം പൊട്ടൂകുളത്തിൽ,
4: ബേബി തോമസ് വളയത്തിൽ,
5: ബേബിച്ചൻ പി.ജെ പനച്ചിക്കൽ,
6: ഉഷ പ്രകാശൻ തുരുത്തിപറമ്പിൽ,
7: ലില്ലി തോമസ് കോനികുന്നേൽ,
8: റെജി തമ്പി ഒലിപ്രകാട്ടിൽ. പ്രഥമ ഭരണസമിതി യോഗം സംഘം പ്രസിഡണ്ട് ആയി ബേബി തോമസ് തെരഞ്ഞെടുക്കപ്പെട്ടു.

*

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only