കോടഞ്ചേരി: സി എം വലിയുള്ളാഹിയുടെ മുപ്പത്തി രണ്ടാമത് ആണ്ടിനോട് അനുബന്ധിച്ച് മർകസ് നോളജ് സിറ്റിയിൽ വിപുലമായ ഉറൂസ് മുബാറക് സംഘടിപ്പിക്കുന്നു.
മെയ് പതിനെട്ട് ബുധൻ നാളെ മഗ്‌രിബിന് ശേഷം മർകസ് നോളജ് സിറ്റി കൾച്ചറൽ സെന്ററിൽ വെച്ചാണ് ഉറൂസ് നടക്കുക. പരിപാടിക്ക് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകും. ഡോ. അബ്ദുൽ ഹകീം അസ്ഹരി, ഹാഫിള് അബൂബക്കർ സഖാഫി പന്നൂർ തുടങ്ങിയ പ്രകത്ഭ പണ്ഡിതർ സംബന്ധിക്കും.
Post a Comment