കോഴിക്കോട് ഗവ. എന്‍ജിനീയറിംഗ് കോളേജിലെ എ.ഇ ആന്‍ഡ് ഐ വിഭാഗത്തിലെ ഓള്‍ഡ് ബ്ലോക്ക് 218-ാം മുറിയില്‍ പാര്‍ട്ടീഷന്‍ വര്‍ക്ക് ചെയ്യുന്നതിനും 204, 205, 207 ബി മുറികളില്‍ വാള്‍ ഷെല്‍ഫ് നിര്‍മിക്കുന്നതിനുമായി മത്സര സ്വഭാവമുള്ള ക്വട്ടേഷനുകള്‍ ക്ഷണിച്ചു. മെയ് 26 ന് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. ഫോണ്‍: 0495 2383220, 2383210. വെബ്സൈറ്റ് : www.geckkd.ac.in
ഗവ. എന്‍ജിനീയറിംഗ് കോളേജിലെ സി.സി.എഫ് ലാബിലെ മൂന്ന് എ.സികള്‍ സര്‍വീസ് ചെയ്യുന്നതിന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. മെയ് 27 ന് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. ഫോണ്‍: 0495 2383220, 2383210. വെബ്സൈറ്റ്: www.geckkd.ac.in
ഗവ. എന്‍ജിനീയറിംഗ് കോളേജിലെ എ.ഇ.ആന്‍ഡ് ഐ വിഭാഗത്തിലെ കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ് ലാബിലേക്ക് കണ്‍സ്യൂമബിള്‍സ് വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മെയ് 28 ന് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. ഫോണ്‍: 0495 2383220, 2383210. വെബ്സൈറ്റ്: www.geckkd.ac.in
റീ- ക്വട്ടേഷന്‍
കോഴിക്കോട് ഡി.ടി.പി.സി ഓഫീസിലെ ഇലക്ട്രിക് സ്‌ക്രാപ്പ് ആവശ്യമുള്ള ഏജന്‍സികളില്‍നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. മെയ് 24ന് വൈകീട്ട് മൂന്ന് മണിവരെ മാനാഞ്ചിറ ഡി.ടി.പി.സി ഓഫീസില്‍ സ്വീകരിക്കും. ഡി.ടി.പി.സിയുടെ അപേക്ഷ ഫോറത്തിലല്ലാതെ നല്‍കുന്ന ക്വട്ടേഷന്‍ സ്വീകരിക്കുന്നതല്ല. അപേക്ഷാ ഫോറം ഡി.ടി.പി.സി ഓഫീസില്‍ നിന്നും കൈപറ്റാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 -2720012
ബേപ്പൂര്‍ ഫിഷറീസ് ഓഫീസ് പ്രവര്‍ത്തനം മാറുന്നു
ബേപ്പൂര്‍ ഫിഷറീസ് കോമ്പൗണ്ടില്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മാണം നടക്കുന്നതിനാല്‍ ഇന്ന് (മെയ് 18) മുതല്‍ ക്ഷേമനിധി ഓഫീസ് വെസ്റ്റ്ഹില്‍ ഫിഷറീസ് കോംപ്ലക്സിലെ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മേഖലാ ഓഫീസ് കെട്ടിടത്തില്‍ താത്കാലികമായി പ്രവര്‍ത്തിക്കും. വാര്‍ഷിക വിഹിതമടക്കുന്നതിനായി നിശ്ചിത ദിവസങ്ങളില്‍ ഫിഷറീസ് ഓഫീസര്‍ മത്സ്യഗ്രാമങ്ങളില്‍ ക്യാമ്പ് ചെയ്യുന്നതാണെന്ന് മേഖലാ എക്സീക്യൂട്ടീവ് അറിയിച്ചു. ഫോണ്‍: 0495 2383472.
റേഷന്‍ കട ലൈസന്‍സി നിയമനം: അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് ജില്ലയില്‍ 76 റേഷന്‍ കടകളില്‍ ലൈസന്‍സി സ്ഥിരനിയമനത്തിന് അര്‍ഹരായവരില്‍നിന്നും അപേക്ഷ ക്ഷണിച്ചു. സംവരണ വിഭാഗങ്ങള്‍ക്കായി വിജ്ഞാപനം ചെയ്ത ഒഴിവുകളിലേക്ക് സംവരണ വിഭാഗങ്ങളില്‍ നിന്നുള്ള വ്യക്തികള്‍/ സഹകരണ സംഘങ്ങള്‍/ വനിതാ കൂട്ടായ്മകള്‍ മാത്രമേ അപേക്ഷിക്കാന്‍ പാടുള്ളു. എസ്.എസ്.എല്‍.സി വിദ്യാഭ്യാസ യോഗ്യതയുള്ള 21 നും 62 നും പ്രായപരിധിയില്‍ പെട്ടവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകന്‍ വിജ്ഞാപന തീയ്യതിക്ക് മുമ്പ് തുടര്‍ച്ചയായി മൂന്ന് വര്‍ഷക്കാലം റേഷന്‍കട സ്ഥിതി ചെയ്യുന്ന പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോര്‍പ്പറേഷന്‍ പ്രദേശത്തെ സ്ഥിര താമസക്കാരനായിരിക്കണം. റേഷന്‍ കട സ്ഥിതി ചെയ്യുന്ന അതേ വാര്‍ഡിലെ താമസക്കാരനായ അപേക്ഷകന് ലൈസന്‍സി നിയമനങ്ങളില്‍ മുന്‍ഗണന ഉണ്ടായിരിക്കും. പട്ടികജാതി പട്ടിക വര്‍ഗ്ഗക്കാര്‍ക്കായി സംവരണം ചെയ്യപ്പെട്ട റേഷന്‍ കടകളുടെ ലൈസന്‍സിനുള്ള അപേക്ഷ സമര്‍പ്പിക്കുന്ന വ്യക്തികള്‍ റേഷന്‍ കട ഉള്‍പ്പെടുന്ന അതാത് താലൂക്കുകളിലെ സ്ഥിര താമസക്കാരായിരിക്കണം. ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ സ്ഥിരതാമസക്കാരനായ അപേക്ഷകന് മുന്‍ഗണന ഉണ്ടായിരിക്കും. അപേക്ഷകള്‍ ജൂണ്‍ 15ന് വൈകീട്ട് മൂന്നിനകം നേരിട്ടോ തപാല്‍ മുഖേനയോ കോഴിക്കോട് ജില്ലാ സപ്ലൈ ഓഫീസര്‍ മുമ്പാകെ സമര്‍പ്പിക്കണം. അപേക്ഷിക്കേണ്ട വിധവും വിശദമായ നോട്ടിഫിക്കേഷനും ജില്ലാ സപ്ലൈ ഓഫീസിലും ബന്ധപ്പെട്ട താലൂക്ക്/ സിറ്റി റേഷനിംഗ് ഓഫീസുകളിലും പഞ്ചായത്ത്/ വില്ലേജ് ഓഫീസുകളിലും നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സംശയ നിവാരണത്തിന്: കോഴിക്കോട് ജില്ലാ സപ്ലൈ ഓഫീസ് (0495 2370655), താലൂക്ക് സപ്ലൈ ഓഫിസ് (0495 2374985), സിറ്റി റേഷനിംഗ് ഓഫീസ് (സൗത്ത്) (0495 2374807), സിറ്റി റേഷനിംഗ് ഓഫീസ് (നോര്‍ത്ത്) (0495 2374565), കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസ് (0496 2620253), വടകര താലൂക്ക് സപ്ലൈ ഓഫീസ് (0496 2522472), താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫീസ് (0495 2224030).
കൊയിലാണ്ടി താലൂക്ക് - കട നമ്പര്‍ 67, 28, 41, 266, 198, 112, 121 (ഭിന്നശേഷി സംവരണം), 14, 34,109, 10, 289, 23, 89 (പട്ടികജാതി സംവരണം)
കോഴിക്കോട് താലൂക്ക് - കട നമ്പര്‍ 245, 319, 242, 264,117, 251, 111, 27, 115, 82, 146, 165, 351, 246, 93, 116 (ഭിന്നശേഷി സംവരണം), 274,154,243, 276, 244, 265, 63, 367, 87, 162, 98, 105, 26, 92, 16, 343, 170, 252, 94, 101, 198, പുതിയ കട (പെരുമണ്ണ), 342 (പട്ടികജാതി സംവരണം) 166 (പട്ടികവര്‍ഗ്ഗം)
താമരശ്ശേരി താലൂക്ക്- കട നമ്പര്‍ 13, 100, 26 (ഭിന്നശേഷി സംവരണം), 84, 23, 14, 37 (പട്ടികജാതി സംവരണം)
വടകര താലൂക്ക്- കട നമ്പര്‍ 100, 16, 22 (ഭിന്നശേഷി സംവരണം), 121, 30, 59, 2, 202, 210, 243, 197, 44, 258, പുതിയ കട (വില്ല്യാപ്പള്ളി), (പട്ടികജാതി സംവരണം), 209 (പട്ടികവര്‍ഗ്ഗം സംവരണം)
'ഒരു വില്ലേജില്‍ ഒരു വ്യവസായ സംരംഭം': അപേക്ഷ ക്ഷണിച്ചു
കോവിഡാനന്തര കേരളത്തിന്റെ വ്യവസായ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കുന്നതിനും കോവിഡ് മഹാമാരിക്കാലത്ത് തൊഴില്‍ നഷ്ടപ്പെട്ട അഭ്യസ്തവിദ്യരായ തൊഴില്‍രഹിതര്‍ക്ക് വ്യവസായ സംരഭകരാകാനും അതോടൊപ്പം തൊഴില്‍ദാതാവാകാനും കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് 'ഒരു വില്ലേജില്‍ ഒരു വ്യവസായ സംരംഭം' എന്ന പദ്ധതി നടപ്പാക്കുന്നു. ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നടപ്പാക്കിവരുന്ന പി.എം.ഇ.ജി.പി/ 'എന്റെ ഗ്രാമം' പദ്ധതികളുടെ തുടര്‍ച്ചയാണ് പുതിയ പദ്ധതി. പരമാവധി 25 ലക്ഷം രൂപ വരെ അടങ്കല്‍ ഉള്ള ഗ്രാമവ്യവസായ യൂണിറ്റുകള്‍ ആരംഭിക്കാം. 95 ശതമാനം വരെ ബാങ്ക് വായ്പ ലഭ്യമാക്കിക്കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രൊജക്ട് തുകയുടെ 25 ശതമാനം മുതല്‍ 40 ശതമാനം വരെ സബ്സിഡി ഗ്രാന്റ് ഖാദി ബോര്‍ഡ് വഴി നല്‍കുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തിലേക്ക് പി.എം.ഇ.ജി.പി, എന്റെ ഗ്രാമം പദ്ധതികള്‍ പ്രകാരം അപേക്ഷകള്‍ സ്വീകരിക്കുന്നു. താത്പര്യമുള്ളവര്‍ക്ക് ചെറൂട്ടി റോഡിലുള്ള ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0495-2366156
Post a Comment