കാരശ്ശേരി പഞ്ചായത്തിലെ പതിനെട്ടാം വാർഡ് ഗ്രാമ സഭ ജന പങ്കാളിത്തം കൊണ്ടും വ്യത്യസ്തത കൊണ്ടും ശ്രദ്ധേയമായി. പതിനാലാം പഞ്ചവത്സര പദ്ധതി രൂപീകരണവും 2022-23 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധ പ്പെട്ടാണ് ഇപ്പോൾ ഗ്രാമ സഭകൾ നടക്കുന്നത്. 100 തൊഴിൽ ദിനങ്ങൾ പൂർത്തീകരിച്ച 47 തൊഴിലുറപ്പ് തൊഴിലാളികളെ ഗ്രാമസഭയിൽ വെച്ച് ആദരിച്ചു.ആനയാംകുന്ന് ഗവ. എൽ. പി സ്കൂളിൽ നിന്ന് വിരമിക്കുന്ന കെ. സിദ്ധീഖ് മാസ്റ്റരെയും ആദരിച്ചു. വനിതാ ദിനത്തിൽ വാർഡിലെ സ്ത്രീകൾക്ക് വേണ്ടി നടത്തിയ ഓൺലൈൻ ക്വിസ് മത്സരത്തിൽ പങ്കെടുത്ത് വിജയികളായവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. വാർഡ് മെമ്പർ കുഞ്ഞാലി മമ്പാട്ട് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എടത്തിൽ ആമിന ഉൽഘടനം ചെയ്തു. ഗ്രാമ സഭ ഓർഡിനേറ്റർ ബൈജു, പ്ലാൻ ക്ലർക്ക് ലിബിൻ, ഹെഡ് ക്ലർക്ക് ഹരി എന്നിവർ സംസാരിച്ചു. ഗ്രാമ സഭയിൽ പങ്കെടുത്ത എല്ലാവർക്കും സമ്മാനവും നൽകി...
Post a Comment