മുക്കം: പങ്കാളിത്ത പെൻഷൻ എടുത്തു കളയുക, മുഴുവൻ അധ്യാപകർക്കും നിയമന അംഗീകാരം നൽകുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.പി.എസ്.ടി.എ. താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ കമ്മറ്റി നടത്തിയ അവകാശ സംരക്ഷണയാത്രക്ക് മുക്കം സബ് ജില്ലയിൽ സ്വീകരണം നൽകി. സബ് ജില്ലാ സെക്രട്ടറി ഷൺമുഖൻ കെ.ആർ. ട്രഷറർ ജോയ് ജോസഫ് , റവന്യൂ ജില്ലാ വൈസ് പ്രസിഡന്റ് സുധീർ കുമാർ, സിറിൽ ജോർജ്, മുഹമ്മദലി ഇ.കെ., റസാഖ് മാസ്റ്റർ , ജെസ്സി മോൾ, മീവാർ എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.
Post a Comment