May 13, 2022

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത


സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എല്ലാ ജില്ലകളിലും മഴകിട്ടും. വടക്കൻ ജില്ലകളിൽ കൂടുതൽ ശക്തമായ മഴക്ക് സാധ്യതയുണ്ട്. അസാനി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ ന്യൂനമർദമായി മധ്യ ആന്ധ്രയിൽ തുടരുകയാണ്.

സംസ്ഥാനത്ത് ഞായറാഴ്‌ചവരെ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു. ഇടിമിന്നലിനും ശക്തമായ കാറ്റിനും ഇടയുണ്ട്. ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only