May 13, 2022

പ്രണയം നടിച്ചു പ്രവാസിയുടെ ഭാര്യയില്‍ നിന്നും അരക്കോടി രൂപ തട്ടിയ യുവാവിനെതിരെ കേസെടുത്തു


കണ്ണൂർ: പ്രവാസിയുടെ  ഭാര്യയെ പ്രലോഭിപ്പിച്ച് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ലൈംഗികചൂഷണത്തിനിരയാക്കുകയും ഭീഷണിപ്പെടുത്തി അരക്കോടി രൂപ തട്ടിയെടുക്കുകയും ചെയ്ത കൂത്തുപറമ്പ് സ്വദേശിക്കെതിരെ കേസെടുത്തു.

കൂത്തുപറമ്പ് സ്വദേശിയായ മെക്കാനിക്ക് സായൂജിനെ (36) തിരെയാണ് കല്യാശേരി സ്വദേശിനിയായ 40കാരിയുടെ പരാതിയില്‍ കണ്ണപുരം പോലീസ് കേസെടുത്തത്.
 പ്രവാസിയുടെ ഭാര്യയായ യുവതിയുമായി 2014 മുതല്‍ ആണ് സായൂജ് പരിചയപ്പെടുന്നത്.

യുവതിയുടെ വീട്ടില്‍ ഗൃഹോപകരണം റിപ്പയര്‍ ചെയ്യാനെത്തിയ ഇയാളുമായി അടുപ്പത്തിലായ യുവതിയെ പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിക്കുകയും വിവരം പുറത്തു പറയാതിരിക്കാന്‍ ഭീഷണിപ്പെടുത്തി പലപ്പോഴായി പണം വാങ്ങുകയുമായിരുന്നു. 

അരക്കോടി രൂപയോളം നഷ്ടപ്പെട്ട യുവതി പണം തിരികെ കിട്ടാത്തതിനെ തുടര്‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കണ്ണപുരം പോലീസ്  യുവാവിനെതിരെ കേസെടുത്ത് അന്വേഷണമാരംഭിക്കുകയായിരുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only