ആലുവ• രക്ഷകര്‍ത്താക്കളുടെയും ബന്ധുക്കളുടെയും എതിര്‍പ്പിനെതുടര്‍ന്ന്, പങ്കാളിക്കൊപ്പം ജീവിക്കാന്‍ നിയമസഹായം തേടി സ്വവർഗ പ്രണയിനി. തനിക്കൊപ്പം താമസിക്കാന്‍ ആലുവയിലെത്തിയ പങ്കാളിയെ വീട്ടുകാര്‍ ബലം പ്രയോഗിച്ച് കൊണ്ടുപോയെന്നും കാണാനില്ലെന്നുമാണ് പരാതി. ആലുവ സ്വദേശിനി ആദില നസ്റിനാണ് പൊലീസിനെ സമീപിച്ചത്. ഉടന്‍ കോടതിയെയും സമീപിക്കുമെന്ന് ആദില പറഞ്ഞു. താമരശ്ശേരി സ്വദേശിനിയാണ് ആദിലയുടെ പങ്കാളി.
സൗദിയിലെ പഠനത്തിനിടെയാണ് 22 വയസ്സുകാരിയായ ആദില നസ്റിന്‍ താമരശ്ശേരി സ്വദേശിനിയായ 23 വയസ്സുകാരിയുമായി പ്രണയത്തിലാവുന്നത്. സ്വവര്‍ഗാനുരാഗം വീട്ടിലറിഞ്ഞതു മുതല്‍ എതിര്‍പ്പായി. കേരളത്തില്‍ മടങ്ങിയെത്തിയിട്ടും ഇരുവരും പ്രണയം തുടര്‍ന്നു. സമാനജീവിതം നയിക്കുന്നവരെക്കുറിച്ച് പഠിച്ചു. ഒടുവില്‍ ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചു.
ഈ മാസം 19ന് ആദില കോഴിക്കോടെത്തി താമരശ്ശേരികാരിയെ കണ്ടുമുട്ടി. ഇരുവരും ആദ്യം കോഴിക്കോട് തന്നെയുള്ള സംരക്ഷണ കേന്ദ്രത്തിലായിരുന്നു. അവിടെ ബന്ധുക്കള്‍ തിരഞ്ഞെത്തിയതോടെ പൊലീസ് ഇടപെട്ടു. പിന്നീട് ആദിലയുടെ രക്ഷകര്‍ത്താക്കള്‍ ഇരുവരെയും ആലുവയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ഒരു ദിവസം താമരശ്ശേരിയിൽ നിന്ന് ബന്ധുക്കളെത്തി പങ്കാളിയെ ബലമായി പിടിച്ചുകൊണ്ടുപോയി. തന്റെ മാതാപിതാക്കളും അവര്‍ക്കൊപ്പം നിന്നതായി ആദില പറഞ്ഞു."കോടതിയിൽ ഹാജരാക്കുമെന്ന് പറഞ്ഞാണ് തന്നെ കൊണ്ടുപോകുന്നതെന്ന് അവൾ പറഞ്ഞു. പക്ഷേ ഇന്നേവരെ അവളെ കോടതിയിൽ ഹാജരാക്കിയിട്ടില്ല. അവളെ കൊണ്ടുപോകാനെത്തിയവരുടെ ഫോൺ കിട്ടുന്നില്ലെന്നും ആദില പറഞ്ഞു. പ്രായപൂര്‍ത്തിയായ തന്നെയും പങ്കാളിയെയും സ്വതന്ത്രമായി ജീവിക്കാന്‍ അനുവദിക്കണമെന്ന് പറയുന്ന ആദില, പൊലീസും കോടതിയും ഇടപെടണമെന്ന് അപേക്ഷിക്കുകയാണ്."
Post a Comment