വ്യാജ പുരാവസ്തു തട്ടിപ്പ് കേസിൽ പിടിയിലായ മോന്‍സണ്‍ മാവുങ്കലുമായുള്ള ബന്ധം സംബന്ധിച്ച് മൊഴിയെടുക്കാന്‍ നടന്‍ മോഹന്‍ലാലിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. വരുന്ന ആഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരായി മൊഴി നല്‍കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മോഹന്‍ലാലും മോന്‍സണും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം നേരത്തെ ഇഡി ശേഖരിച്ചിരുന്നു.
ഇരുവരും തമ്മിലുള്ള പരിചയത്തിന്റെ പശ്ചാത്തലത്തിലാണ് മോഹന്‍ലാലിന്റെ മൊഴിയെടുക്കാന്‍ ഇഡി ഇപ്പോൾ നോട്ടീസ് അയച്ചിരിക്കുന്നത്. അടുത്ത ആഴ്ച കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരായ മൊഴി നല്‍കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.നേരത്തെ മോൺസന്റെ കലൂരിലെ വീട്ടില്‍ മോഹന്‍ലാല്‍ എത്തിയിരുന്നതായി ഇഡിക്ക് മൊഴി ലഭിച്ചിരുന്നു.
മോന്‍സണുമായി വളരെ അടുത്ത സൗഹൃദത്തിലായിരുന്ന മറ്റൊരു നടനാണ് മോഹന്‍ലാലിനെ ഇവിടെ എത്തിച്ചതെന്നാണ് മൊഴി. മോന്‍സണ്‍ കേസിനുപുറമേ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ക്കൂടി മോഹന്‍ലാലിന്റെ മൊഴിയെടുക്കുമെന്നാണ് സൂചന.
Post a Comment