May 23, 2022

കൈതപ്പൊയിൽ-അഗസ്ത്യൻമുഴി റോഡ് അടിയന്തിര പ്രവൃത്തികൾ ആരംഭിച്ചു.


കിഫ്ബി പ്രവൃത്തിയായ കൈതപ്പൊയിൽ - അഗസ്ത്യൻമുഴി റോഡ് അടിയന്തിര പ്രവൃത്തികൾ ആരംഭിച്ചു.കണ്ണോത്ത് ,കോടഞ്ചേരി-തമ്പലമണ്ണ ഭാഗങ്ങളിൽ യാത്ര ദുഷ്‌കരമായ ഇടങ്ങളിലാണ് പ്രവൃത്തി പുരോഗമിക്കുന്നത്.നേരത്തെ കരാർ കമ്പനിയായ നാഥ് കൺസ്ട്രക്ഷൻസിനെ പ്രവൃത്തിയിൽ പുരോഗതിയില്ലാത്തതിനാൽ കരാറിൽ നിന്ന് ടെർമിനേറ്റ ചെയ്തിരുന്നു.ഇവരുടെ ബാലൻസ് വർക്ക് പൂർത്തിയാക്കുന്നതിന് വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി സാങ്കേതികാനുമതി ലഭിച്ച് ടെൻഡർ ചെയ്ത് പുതിയ കരാറുകാരനെ കണ്ടെത്തി പ്രവൃത്തി ആരംഭിക്കേണ്ടതുണ്ട് ഇതിന് കാലതാമസം നേരിടും.എന്നാൽ അഗസ്ത്യൻമുഴി പാലത്തിന് സമീപം,കണ്ണോത്ത് അങ്ങാടിക്ക് സമീപം,കോടഞ്ചേരി-തമ്പലമണ്ണ തുടങ്ങിയ ഭാഗങ്ങൾ യാത്രക്ക് കഴിയാത്ത വിധം ശോചനീയമായതിനാൽ അത് പരിഹരിക്കുകയും വേണം.അതുകൊണ്ട് ഇവിടങ്ങളിൽ പ്രവൃത്തി പൂർത്തീകരിക്കുന്നതിന് 1.45 കോടി രൂപയുടെ അടിയന്തിര പ്രവൃത്തിക്ക് നിർദേശിച്ചു.എന്നാൽ കാലവർഷം അടുത്ത സാഹചര്യത്തിലും പ്രസ്തുത വർക്ക് ആരംഭിക്കുന്നതിന് പ്രൊസസിംഗ് കാലതാമസം വരുമെന്നതിനാലും റോഡ് ഗതാഗത യോഗ്യമാക്കുന്നതിന് 1.45 കോടിയിൽ നിന്ന് 15 ലക്ഷം ക്വട്ടേഷൻ വർക്കായി ചെയ്യുന്നതിന് തീരുമാനിച്ചു.ഈ പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്.മേൽ പ്രവൃത്തി സാങ്കേതികാനുമതിക്ക് ശേഷം ടെൻഡർ ചെയ്ത് ആരംഭിക്കും.അതിന് മുൻപായി തന്നെ റോഡ് ഗതാഗതയോഗ്യമാക്കും.
ഇതേ കരാർ കമ്പനി,കരാർ എറ്റെടുത്ത് പ്രവൃത്തി നിശ്ചലമാക്കിയ ഈങ്ങാപ്പുഴ -കണ്ണോത്ത് റോഡ് പ്രവൃത്തിയിൽ നിന്നും കമ്പനിയെ ടെർമിനേറ്റ് ചെയ്തിട്ടുണ്ട്.ഈ പ്രവൃത്തിയുടെ റീ -എസ്റ്റിമേറ്റ് എടുത്ത് ടെൻഡർ ചെയ്ത് പൂർത്തിയാക്കും.
നാഥ് കൺസ്ട്രക്ഷൻസിന് നമ്മുടെ മണ്ഡലത്തിൽ 4 പ്രവൃത്തികളാണ് ഉണ്ടായിരുന്നത്.പുല്ലാഞ്ഞിമേട് ദേശീയപാത പ്രവൃത്തി,ഈങ്ങാപ്പുഴ-കണ്ണോത്ത് റോഡ്,കൈതപ്പൊയിൽ-അഗസ്ത്യൻമുഴി റോഡ്,നോർത്ത് കാരശ്ശേരി -കക്കാടംപൊയിൽ റോഡ്.ഈ പ്രവൃത്തികളിൽ നിന്നെല്ലാം കരാർ കമ്പനിയെ പുറത്താക്കുകയാണ്. പ്രവൃത്തികളിൽ വീഴ്ച വരുത്തുന്നവരെ സർക്കാർ സംരക്ഷിക്കുകയില്ല എന്ന നിലപാടിന്റെ ഭാഗമായാണിത്.നേരത്തെ തന്നെ ഇത് സംബന്ധിച്ച് ബഹു.പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും കളക്ടറുടെയുമെല്ലാം പങ്കാളിത്തത്തോടെ നടന്ന യോഗങ്ങളിൽ തീരുമാനമായിരുന്നു.എന്നാൽ ടെർമിനേഷൻ നടപടികൾ പൂർത്തീകരിക്കേണ്ട കാലതാമസം മാത്രമാണ് ഉണ്ടായിട്ടുള്ളത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only