May 23, 2022

വ്യാപാരിയെ മർദ്ദിച്ച സംഭവം: മുക്കത്ത് പ്രതിഷേധ പ്രകടനവും കൂട്ടായ്മയും സംഘടിപ്പിച്ചു.


മുക്കം കടവ് പാലത്തിന് സമീപം പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനത്തിൽ കഴിഞ്ഞദിവസമുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച്  സംയുക്ത വ്യാപാരി സംഘടനകളുടെ  ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും കൂട്ടായ്മയും സംഘടിപ്പിച്ചു. വൈകീട്ട് അഞ്ച് മണിക്ക് മുക്കം ആലിൻ ചുവട്ടിൽ വെച്ചായിരുന്നു പരിപാടി .

അക്രമിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ഇത്തരം അക്രമ സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പോലീസ് നിരീക്ഷണം കർശനമാക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു യോഗത്തിൽ സമിതി ജനറൽ സെക്രട്ടറി തീരം ശശി അധ്യക്ഷനായി ഏകോപന സമിതി പ്രസിഡണ്ട് പി അലി അക്ബർ ഉദ്ഘാടനം ചെയ്തു.

വ്യാപാരി സംഘടനാ നേതാക്കളായ പോളി അബ്ദുൽമജീദ് ,പി. അശോകൻ , ജെയ്സൺ വിമൽ ജോർജ് , സൈനുദ്ദീൻ . എന്നിവർ സംസാരിച്ചു  ചാലിയാർ അബ്ദുസ്സലാം ,മെട്രോ ഫൈസൽ ,ടി പി സാദിഖ് നൂറുദ്ദീൻ സനം, എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി വി.പി.അനീസുദ്ദീൻ   സ്വാഗതവും ടിറ്റോ തോമസ് നന്ദിയും പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only