മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്ത്, കുടുംബാരോഗ്യ കേന്ദ്രം, ആശ്വാസ് പാലിയേറ്റീവ് സൊസൈറ്റി എന്നിവയുടെ ഏകോപനത്തിൽ സംഘടിപ്പിച്ച ഒപ്പം പരിപാടി ശ്രദ്ധേയമായി.
പാലിയേറ്റീവ് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും സംഗമമായി മുരിങ്ങംപുറായി ഉദയഗിരി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് കലാകാരി സി.എച്ച്.മാരിയത്ത് ഉദ്ഘാടനം ചെയ്തു.കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ കിടപ്പിലായ രോഗികൾക്ക് ആശ്വാസം പകരുകയെന്ന ലക്ഷ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.ഇരുന്നൂറോളം കിടപ്പു രോഗികളും അവരുടെ കൂട്ടിരിപ്പുകാരും വിവിധ സംഘടനാ വളണ്ടിയർമാരും ആരോഗ്യ പ്രവർത്തകരും ആശാവർക്കർമാരുൾപ്പെടെയുള്ളവർ ഈ സ്നേഹ സംഗമത്തിൽ പങ്കാളികളായി.രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രവർത്തകരുടെയും സാന്നിധ്യമുണ്ടായിരുന്നു.
കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.പി.സ്മിതയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മെഡിക്കൽ ഓഫീസർ ഡോ.സജ്ന സ്വാഗതം പറഞ്ഞു. കാരശ്ശേരി സർവ്വീസ് സഹകരണ ബാങ്ക് ചെയർമാൻ എൻ.കെ. അബ്ദുറഹ്മാൻ മുഖ്യാതിഥിയായിരുന്നു.
ആശ്വാസ് പാലിയേറ്റീവ് ചെയർമാൻ കെ.കെ.ആലി ഹസൻ റിച്ചോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡൻ്റ് ആമിന എടത്തിൽ, ഗ്രാമ പഞ്ചായത്ത് പ്രതിനിധികളായ ശാന്താദേവി മൂത്തേടത്ത്, സത്യൻ മുണ്ടയിൽ, ജിജിത പഞ്ചായത്ത് മെമ്പർമാരായ എം.എ.സൗദ ടീച്ചർ, രാജിത മൂത്തേടത്ത്, നടുക്കണ്ടി അബൂബക്കർ എന്നിവർ സംബന്ധിച്ചു.
Post a Comment