May 9, 2022

കൂടരഞ്ഞി സർവ്വീസ് സഹകരണ ബാങ്ക്: പി.എം തോമസ് മാസ്റ്റർ പ്രസിഡൻ്റ്


കൂടരഞ്ഞി: സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും എൽഡിഎഫ് സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

എൽ ജെ ഡി നേതാക്കളായ പി എം തോമസ് മാസ്റ്ററെ പ്രസിഡണ്ടായും 
പി അബ്ദുറഹ്മാൻ മാസ്റ്ററെ വൈസ് പ്രസിഡണ്ടായും ഭരണ സമിതി യോഗം തിരഞ്ഞെടുത്തു.

സജി പെണ്ണാപറമ്പിൽ,ബിജു മാത്യു മുണ്ടക്കൽ,സോളമൻ വർഗീസ് മഴുവഞ്ചേരിൽ,ഷീബ റോയ് നെച്ചിക്കാട്ടിൽ,മോളി വർക്കി ഉള്ളാട്ടിൽ, ബിന്ദു ബേബി നാവവള്ളിൽ ( എൽജെഡി) ഒ. എ സോമൻ ഒറ്റപ്ലാക്കൽ, സോമനാഥൻ മാസ്റ്റർ (സി പി ഐ എം) അബ്ദുറഹ്മാൻ കുഴിയിൽ (സിപിഐ) എന്നിവരാണ് മറ്റ് ഭരണസമിതി അംഗങ്ങൾ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only