കോഴിക്കോട് : നാദാപുരത്ത് വ്യാപാരി വെട്ടേറ്റ് മരിച്ചു. അക്രമത്തിൽ വീട്ടുകാർക്കും പരിക്ക് ,വെട്ടിയത് മകൻ തന്നെയെന്ന് പൊലീസ്. തൂണേരി പഞ്ചായത്തിലെ മുടവന്തേരിയിലാന്ന വ്യാപാരിയായ മധ്യവയസ്ക്കൽ വെട്ടേറ്റ് മരിച്ചത്.
വെട്ടി കൊന്നത് മകനാണെന്ന് നാട്ടുകാർ. അക്രമം തടയുന്നതിനിടയിൽ സഹോദരൻ ഉൾപ്പെടെ വീട്ടിലെ മറ്റു അംഗങ്ങൾക്കും വെട്ടേറ്റു. ഇരിങ്ങണ്ണൂർ കുഞ്ഞിപ്പുരമുക്കിലെ വ്യാപാരി പറമ്പത്ത് സൂപ്പിയാണ് വെട്ടേറ്റു മരിച്ചത്. ഇന്ന് രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം.
സ്ഥലത്ത് നാദാപുരം പൊലീസ് സന്നാഹം എത്തിയിട്ടുണ്ട്. വെട്ടേറ്റ സൂപ്പിയെ ചൊക്ലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകൻ മുഹമ്മദ് അലിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്ക് മാനസിക അസ്വാസ്ത്യ മുള്ളതായി വീട്ടുകാർ പൊലീസിനോട് പറഞ്ഞു.
Post a Comment