മുക്കം: മെയ് 23 മുതൽ 27വരെ പെരിന്തൽമണ്ണയിൽ നടക്കുന്ന എസ്.എഫ്.ഐ. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് മുക്കം നഗരത്തിൽ തിരുവമ്പാടി ഏരിയാ തല വിളംബര ജാഥ സംഘടിപ്പിച്ചു.
ജാഥ സി.പി.ഐ.എം പാർട്ടി ഓഫീസിൽ നിന്നാരംഭിച്ച് മുക്കം നഗരം പ്രദക്ഷിണം ചെയ്ത് ബസ് സ്റ്റാൻ്റിൽ സമാപിച്ചു.
എസ്.എഫ്.ഐ. ഏരിയാ സെക്രട്ടറി ജോസഫ് വി സോജൻ, എരിയാ പ്രസിഡൻ്റ് മുഹമ്മദ് ഫാരിസ്, ജില്ലാ കമ്മറ്റിയംഗം ഗ്രീഷ്മ, മിഥുൻ സാരംഗ്, കെ.കെ.സായൂജ്, അബി, റാഫി എന്നിവർ നേതൃത്വം നൽകി. ഫ്ലാഷ് മോബും അരങ്ങേറി.
Post a Comment