May 14, 2022

മഴത്തുള്ളിക്കിലുക്കം" :ആടിയും പാടിയും അവധിക്കാല ക്യാമ്പ്


മുക്കം, കാരശ്ശേരി എച്ച് എൻ സി കെ എം എ എൽ പി യുപി സ്കൂൾ  വിദ്യാർഥികൾക്കായി അവധിക്കാല ക്യാമ്പിന് തുടക്കമായി. മഴത്തുള്ളിക്കിലുക്കം - ആടാം പാടാം കളിയാടാം എന്ന ശീർഷകത്തീൽ വെള്ളി, ശനി ദിവസങ്ങളിലാണ്  ക്യാമ്പ് നടക്കുന്നത് വിദ്യാർഥികൾക്ക് പുതിയ അറിവുകളും അനുഭവങ്ങളും നൽകി. യോഗ പരിശീലനം, ഒറിഗാമി, നാടൻപാട്ട്, ഉല്ലാസ ഗണിതം, കായിക പരിശീലനം, ഗണിത വിജയം, ഹലോ ഇംഗ്ലീഷ്, സുരീലി ഹിന്ദി തുടങ്ങിയ വൈവിധ്യമാർന്ന സെഷനുകളാൽ സമ്പന്നമാക്കുകയാണ് ക്യാമ്പ്.

ദ്വിദിന ക്യാമ്പ് പി ടി എ പ്രസിഡന്റ് ആരിഫ സത്താറിന്റെ അദ്ധ്യക്ഷതയിൽ വാർഡ് മെമ്പർ റുഖിയ റഹീം ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ അബ്ദുറസാഖ്,
ഷാഹിർ, ഉവൈസ്, അബ്ദുസ്സലാം എൻ എ, അബൂബക്കർ ടി പി, ഹെഡ്മാസ്റ്റർ എസ്.ആർ.ജി. കൺവീനർ മുഹമ്മദ് ത്വാഹ എന്നിവർ സംബസിച്ചു. ക്യാമ്പിന് റിഷിന,അതുൽ മാത്യു അമിത,അർച്ചന, ഖദീജ നാസിയ തുടങ്ങിയ അദ്ധ്യാപകരും പി ടി എ, എം പി ടി എ പ്രതിനിധികളും നേതൃത്വം നൽകി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only