May 24, 2022

വീടിന്റെ കോൺഗ്രീറ്റ് പൂർത്തിയാക്കി എൻ എസ് എസ് വിദ്യാർത്ഥികൾ


ആനയാംകുന്ന് :കാൽനഷ്ടപ്പെട്ട പൂർവവിദ്യാർത്ഥിക്ക് വീട് വെച്ച് നൽകി വി എം എച്ച് എം എച്ച് എസ് എസ് ആനയാംകുന്നിലെ എൻ എസ് എസ് വിദ്യാർത്ഥികൾ.ഹ്യുമാനിറ്റീസ് ബാച്ചിൽ നിന്ന് പഠിച്ചിറങ്ങിയ അജിത് ബാബുവിന് അപകടത്തിൽ വലത് കാൽ നഷ്ടപ്പെടുകയായിരുന്നു. ഈ ഒരവസരത്തിൽ അജിത് ബാബുവിന്റെ സ്വപ്നമായിരുന്ന വീട് നിർമിച്ചു നൽകുകയായിരുന്നു വിദ്യാർത്ഥികൾ.50 എൻ എസ് എസ് വിദ്യാർത്ഥികൾ ചേർന്നുള്ള കൂട്ടായ പ്രവർത്തനം മൂലം വീടിന്റെ കോൺഗ്രീറ്റ് പൂർത്തിയായി.കഴിഞ്ഞ വർഷത്തെ ആനയാംകുന്ന് ഹയർ സെക്കന്ററിയിലെ വിദ്യാർത്ഥികൾ  സോക്കർ ഫെസ്റ്റ് നടത്തിയാണ് വീടിന്റെ പടവ് വരെ പൂർത്തീകരിച്ചത്. ആനയാംകുന്ന് ഹയർ സെക്കന്ററി സ്കൂളിലെ പൂർവവിദ്യാർത്ഥികൾ,രക്ഷിതാക്കൾ,അധ്യാപകർ തുടങ്ങിയവർ വളരെ ആത്മാർത്ഥമായി വീട് നിർമ്മാണത്തിന് സഹകരിച്ചു.കോൺക്രീറ്റ് വരെ എത്തിയ പ്രവർത്തനത്തിന്റെ ബാക്കി കൂടി പൂർത്തിയാക്കി നൽകുമെന്ന് ആനയാംകുന്ന് സ്കൂൾ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഷോബു രാമചന്ദ്രൻ പറഞ്ഞു.ആനയാംകുന്ന് സ്കൂളിലെ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഷോബു രാമചന്ദ്രന്റെയും, ലീഡർമാരായ മുഹമ്മദ്‌ ദാനിഷിന്റെയും, ഫാത്തിമ ഷബാനയുടെയും നേതൃത്വത്തിലുള്ള കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായിട്ടാണ് വീടിന്റെ കോൺഗ്രീറ്റ് ഒരു ദിവസം കൊണ്ട് തന്നെ പൂർത്തിയാക്കാൻ സാധിച്ചത്....

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only