കാരശ്ശേരി ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2022 - 23 വർഷത്തേക്കുള്ള പദ്ധതി തയ്യാറാക്കുന്നതിന് വേണ്ടി വർക്കിംഗ് ഗ്രൂപ്പ് ചേർന്നു.കാരശ്ശേരി ബാങ്ക് ഓഡിറേറാറിയത്തിൽ നടന്ന ചടങ്ങ് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണൽ ശാന്ത ദേവിയുടെ അധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് ആമിന എടത്തിൽ ഉത്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻമാരായ സത്യൻ മുണ്ടയിൽ, ജിജിത സുരേഷ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം. എ സൗദ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കുഞ്ഞാലി മമ്പാട്ട്, എം.ആർ സുകുമാരൻ , ജംഷിദ് ഒളകര, സുനിതരാജൻ,
എം.ടി. അഫ്റഫ് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ എം.ടി അഷ്റഫ്,സെക്രട്ടറി ഇൻ ചാർജ് സൈനുദ്ധീൻ, വിവിധ ഇമ്പ്ലിമെന്റിങ് ഉദ്യോഗസ്ഥരായ ഡോക്ടർ സജ്ന, സിന്ധു, വിജില ഒ, അമൽ, അഭിഷേക്,കില ഫാക്കൽറ്റി അംഗങ്ങളായ രത്നാകരൻ,ജസ്ല, ലിബിൻ എന്നിവർ സംസാരിച്ചു.
Post a Comment